ഏആര്‍നഗര്‍ പഞ്ചായത്ത് പ്രസിഡന്റിനെ യൂത്ത് ലീഗുകാര്‍ മണിക്കുറുകളോളം തടഞ്ഞുവെച്ചു

തിരൂരങ്ങാടി: തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ ഏആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ടികെ മൊയ്തീന്‍കുട്ടി മാസ്റ്ററെ മുസ്ലീംലീഗ് ഓഫീസില്‍ യൂത്ത് ലീഗുകാര്‍ മണിക്കൂറുകളോളും തടഞ്ഞുവെച്ചു.

പഞ്ചായത്തില്‍ നടപ്പിലാക്കിയ കുടിവെള്ളപദ്ധതി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉപഭോക്തവിഹിതം തിരികെനല്‍കണമെന്നാവിശ്യപ്പെട്ടായിരുന്നു ബന്ദിയാക്കല്‍.
പദ്ധതിവിഹിതമായ 2000 രൂപയില്‍ ആയിരത്തിനാനൂറ് രൂപ തിരച്ചുനല്‍കാമെന്ന് ഉറപ്പില്‍ മുന്ന് മണിക്കുറിന് ശേഷം രാത്രി പത്ത് മണിയോടെയാണ് പ്രസിഡന്റിനെ പുറത്തിറക്കിയത്. മണ്ഡലം ജില്ലാ നേതാക്കള്‍ പ്രശനത്തിലിടപെടാന്‍ ശ്രമിച്ചങ്ങിലും പ്രവര്‍ത്തകരുടെ രോഷം മൂലം പിന്‍വാങ്ങുകയായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ രണ്ട് കോടി 40 ലക്ഷം രൂപയുടെ കുടിവെള്ളപദ്ധതിയാണിത്. എന്നാല്‍ പദ്ധതി പരാജയമായതോടെയാണ് യൂത്ത് ലീഗുകാര്‍ തന്നെ സമരവുമായി രംഗത്തെത്തയത്. കൂടാതെ ബാങ്ക്‌തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗിനകത്തുണ്ടായ തര്‍ക്കങ്ങളും ഇവിടെ പ്രതിഫലിപ്പിച്ചുണ്ടെന്നാണ് സൂചന.