റോഡ് മുറിച്ച് കിടക്കുന്നതിനിടെ ബൈക്കിടിച്ച് ഏആര്‍ നഗര്‍ സ്വദേശി മരിച്ചു

a-r-nagarതിരൂരങ്ങാടി : ദേശീയപാതയില്‍ സീബ്രാലൈനിലുടെ റോഡ് മുറച്ച്കടക്കുന്നതിനിടെ ബൈക്കിടിച്ച് റിട്ട വില്ലേജ് ഓഫീസര്‍ മരിച്ചു. ഏആര്‍ നഗര്‍ സ്വദേശി കൊടുവായായുര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊളക്കുന്നത് മോഹന്‍ദാസ് നമ്പീശന്‍ (64) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ച്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. പാലക്കലില്‍ സേവനകേന്ദ്രം എന്ന സ്ഥാപനം നടത്തുന്ന ഇദ്ദേഹം ബസ് സ്‌റ്റോപ്പിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ തിരുരങ്ങാടി താലുക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്ക്ല്‍ കോളേജിലും എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല . മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
ഭാര്യ ശ്യാമള മക്കള്‍:അഭിലാഷ് ദാസ്(ദുബൈ), അനില( എവി ഹൈസ്‌ക്കുള്‍ പൊന്നാനി) അഖില