ആത്മീയഗുരവിനെ കാണാനെത്തി : വാരണസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു

stampede_3046256gവാരണസി : മത ആത്മീയ നേതാവ് ജയ് ഗുരുദേവ് സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനത്തിയവര്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു. വാരണസിക്കടുത്തെ ഗംഗാതീരത്തുള്ള ഡോംറി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല,
യോഗം നടക്കു സ്ഥലത്തേക്കുള്ള ഇടുങ്ങിയ രാജ്ഘട്ട’് പാലത്തിലുടെ ഭക്തര്‍ നടു നീങ്ങുമ്പോള്‍ ശ്വാസം കിട്ടാതെ ഒരാള്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ ആളുകള്‍ തിക്കും തിരക്കുമുണ്ടാക്കുകയായിരുന്നു.
മുവായിരം ആളുകള്‍ക്ക് പരമാവധി പങ്കെടുക്കാന്‍ കഴിയുന്നിടത്തേക്ക് സംഘാടകര്‍ കുടുതല്‍ ആളുകളെ എത്തിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

photo coutesy the hindu

Related Articles