അഞ്ജലി മേനോന്‍ വീണ്ടും എഴുതുന്നു

Anjalimenonബാംഗ്ലൂര്‍ ഡെയസ് എന്ന ഹിറ്റിന് ശേഷം അഞ്ജലി മേനോന്‍ വീണ്ടും എഴുതുന്നു. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് അഞ്ജലി എഴുതുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇത് സംവിധായകനായുള്ള പോത്തന്റെ മടങ്ങിവരവുകൂടെയാകും.

താന്‍ വീണ്ടും എഴുതുന്ന കാര്യം അഞ്ജലി മേനോന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഈ അടുത്തിടെ പ്രതാപ് പോത്തനും അഞ്ജലിയും കൂടിക്കാഴ്ച നടത്തുകയും അഞ്ജലിയില്‍ അഭിമാനമുണ്ടെന്നും ഇവര്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗികവിശദീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. ബാംഗ്ലൂര്‍ ഡെയ്‌സില്‍ പ്രതാപ് പോത്തനും അഞ്ജലി മേനോനും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തില്‍ നിത്യ മേനോന്റെ അച്ഛനായാണ് പ്രതാപ് പോത്തന്‍ എത്തിയത്.