അമൃത്സര്‍ ട്രെയിന്‍ അപകടം;മരണം 60 ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം

ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി മരിച്ചവരുടെ എണ്ണം 60 കഴിഞ്ഞു. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആല്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കം പൊട്ടിക്കുന്നതിന്റെ ഒച്ചകാരണം ട്രെയിനിന്റെ ശബ്ദം ആളുകള്‍ കേട്ടിരുന്നില്ല. ഈ സമയത്താണ് ജലന്ധര്‍-അമൃത്സര്‍ എക്‌സ്പ്രസ് പാളത്തില്‍ നിന്നിരുന്ന ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട്‌ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റവര്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്നും അദേഹം പറഞ്ഞിരുന്നു.

Related Articles