ശബരിമല നട അടയ്ക്കും വരെ നിരോധനാജ്ഞ

ശബരിമലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിലവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരും. നട അടയ്ക്കുന്നത് തിങ്കളാഴ്ചയാണ്.

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, ശബരിമല, പ്ലാപ്പള്ളി, തുലാപ്പള്ളി,ളാഹ എന്നിവിങ്ങളിലാണ് നിരോധനാജ്ഞ. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തിയാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

സ്ഥലത്ത് പോലീസ് സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ എനിയും യുവതികള്‍ എത്തിയേക്കാനുള്ള സാധ്യത പോലീസ് മുന്നില്‍ കാണുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top