അമിത്ഷായുടെയും അസം ഖാന്റെയും റാലികള്‍ തെരെഞ്ഞെടപ്പ് കമ്മീഷന്‍ നിരോധിച്ചു

amithsha asamkhanദില്ലി :ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയവിഷം വമിക്കുന്ന പ്രസംഗം നടത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത്ഷാക്കും സമാജ് വാദി പാര്‍്ട്ടി നേതാവും യുപിയിലെ മന്ത്രിയുമായ അംസംഖാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ഇരുവരുടെയും പൊതുയോഗങ്ങള്‍, റോഡ്‌ഷോ,തിരഞ്ഞെടുപ്പ് റാലികള്‍ , എന്നിവയാണ് ഇലക്ഷന്‍ കമ്മീഷന്‍ നിരോധിച്ചിരിക്കുന്നത്.

ഇവര്‍ക്കെതിരെ നടപടിയെടുക്കാഞ്ഞത് യുപി സര്‍ക്കാരിന്റെ വീഴ്ചയായാണ് കമ്മീഷന്‍ വിലയിരുത്തിയത്ഇരുവര്‍ക്കുമെതിരെ ക്രിമനല്‍ കേസെടുക്കാനും കമ്മീഷന്‍ യുപി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഒരു പൊതുയോഗത്തിലാണ് മുസാഫിര്‍നഗര്‍ കലാപത്തില്‍ ജാട്ടുകളെ രണ്ടാംതരം പൗരന്‍മാരായി കണക്കാക്കിയെന്നും അതിന് പ്രതികാരം ചെയ്യാനുള്ള സമയമാണ് തെരഞ്ഞെടുപ്പെന്നും പ്രംസംഗിച്ചത്്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയുടെ വലംകൈയാണ് അമിത്ഷാ. നേരത്തെ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജ്യാമത്തിലറങ്ങി യുപിയില്‍ പ്രചരണത്തിനെത്തിയതാണ്.
കാര്‍ഗില്‍ യുദ്ധത്തില്‍ ജയിക്കാന്‍ ഇന്ത്യക്കായി പോരാടിയത് ഹിന്ദുക്കളല്ല, മുസ്ലീം സൈനികരായിരുന്നുവെന്ന അസ്സം ഖാന്റെ പ്രസ്താവനക്കെതരിെയാണ് കമ്മീഷന്റെ നടപടി.
പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ശേഷം ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദ്വേഷം പരത്തുന്ന പ്രസംം നടത്തിയതിന് കേസെടുക്കാന്‍ ആവിശ്യപ്പെടുന്നത്.. ജനപ്രാതിനിധ്യ നിയമത്തിലേയും ഇന്ത്യന്‍ ശിക്ഷനിയമത്തിലെയും വിവധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ കേസെടുക്കാന്‍ യുപിസര്‍ക്കാരിനോട് ആവിശ്യപ്പെട്ടിരിക്കുന്നത്.

photo courtsy  the hindu online