അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു; 20 പേര്‍ക്ക് പരുക്ക്

american-598095ചിക്കാഗോ: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു.20 പേര്‍ക്ക് പരിക്കേറ്റു. ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മിയാമിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്.വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും വിമാനത്തിനുള്ളില്‍ പുക നിറയുകയുമായിരുന്നു. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രദേശിക സമയം ഉച്ചയ്ക്ക് 2.35നാണ് സംഭവം. 161 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
അപകടമുണ്ടായ ഉടനെ എമര്‍ജന്‍സി വാതിലുകളിലൂടെ മുഴുവന്‍ യാത്രക്കാരെയും പുറത്തെത്തിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.