എയ്ഡ്‌സിനേക്കാള്‍ മാരകമായ മറ്റൊരു ലൈംഗിക രോഗം കണ്ടെത്തി

എയ്ഡ്‌സിനേക്കാള്‍ മാരകമായ സെക്‌സ് സൂപ്പര്‍ ബര്‍ഗ് അഥവാ എച്ച് 041 എന്ന ലൈംഗിക രോഗം ഡോക്ടര്‍മാര്‍കണ്ടെത്തി. ജപ്പാനിലെ ഒരു യുവതിയിലാണ് രണ്ടുവര്‍ഷം മുമ്പ് ഈ രോഗം ആദ്യമായി കണ്ടതെങ്കിലും ഇത്രയും മാരകമാണെന്നും പടര്‍ന്നു പിടിക്കുമെന്നും വൈദ്യ ശാസ്ത്രലോകം മനസിലാക്കിയില്ല. ഇപ്പോള്‍ ജപ്പാനു പുറമെ നോര്‍വെയിലും കാലിഫോര്‍ണിയയിലും ഈ രോഗം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ട്.

നിസീറിയ ഗൊണേറിയ എന്ന ബാക്ടീരിയയാണ് സൂപ്പര്‍ ബര്‍ഗ് പടര്‍ത്തുന്നത്. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്നവരിലാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. ജപ്പാനില്‍ ആദ്യ രോഗം കണ്ട 31 കാരി ലൈംഗിക തൊഴിലാളിയായിരുന്നു.

ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തിന്റെ ബാക്ടീരിയക്ക് നിലവിലെ ആന്റി ബയോട്ടിക്ക് മരുന്നുകളെ ചെറുക്കാന്‍ കഴിയുമെന്നത് ശാസ്ത്ര ലോകത്ത് ആശങ്ക പടര്‍ത്തുന്നു.

 

Share news
error: Content is protected !!
Scroll to Top