സെക്‌സിന്‌ സമ്മതിക്കാത്ത ഭര്‍ത്താവിനെ വകവരുത്തിയ ഭാര്യക്ക്‌ ജീവപര്യന്തം തടവ്‌

Untitled-1 copyഅഹമ്മദാബാദ്‌: ഭാര്യയോട്‌ സെക്‌സിന്‌ വിസമ്മതിച്ച ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്ക്‌ കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു. വിമല വഗേ(54)എന്ന സ്‌ത്രീക്കെതിരെയാണ്‌ കോടതി ശിക്ഷ വിധിച്ചത്‌. ആറ്‌മാസം വരെ രണ്ടായിരം രൂപ പിഴയും അടയ്‌ക്കാന്‍ വിധിച്ചിട്ടുണ്ട്‌.

2013 നവംബര്‍ 2 നാണ്‌ കൊലപാതകം നടന്നത്‌. ഭര്‍ത്താവ്‌ നരസിംഹുവും വിമലയും ഒറ്റയ്‌ക്കാണ്‌ താമസിച്ചിരുന്നത്‌. യുവതിയോട്‌ സെക്‌സിന്‌ വിസമ്മതിച്ചതാണ്‌ കൊലപാതകത്തിന്‌ കാരണമെന്നാണ്‌ ചാര്‍ജ്ജ്‌ ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍ ഇതുമാത്രമല്ല ഭര്‍ത്താവിന്‌ മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടെന്നും യുവതി പറയുന്നു. ഇതെ തുടര്‍ന്ന്‌ വഴക്കുണ്ടാവുകയും ഭര്‍ത്താവിനെ കൊലപ്പെടുത്തുകയുമായിരുന്നെന്ന്‌ യുവതി പറയുന്നു.

കൊലപാതകത്തിന്‌ ശേഷം പോലീസ്‌റ്റേഷനില്‍ വിളിച്ച്‌ ഭര്‍ത്താവ്‌ മരണപ്പെട്ട വിവരം പറയുകയും പരാതി നല്‍കുകയും ചെയ്‌തു. ഇതെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ്‌ ഇവര്‍ കുറ്റം സമ്മതിച്ചത്‌.