പ്രിയദര്‍ശന്റെയും ലിസിയുടെയും വിവാഹ മോചനം നടന്നില്ല

Actress Lissy and Director Priyadarshan Are Divorcingചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയും തമ്മിലുള്ള വിവാഹ മോചന ഹര്‍ജിയില്‍ ചെന്നൈ കുടുംബ കോടതി സെപ്‌റ്റംബര്‍ ഏഴിന്‌ വിധി പറയും. ഇന്ന്‌ പ്രിയദര്‍ശന്‍ കോടതിയില്‍ എത്താത്തിനെ തുടര്‍ന്നാണ്‌ വിധി പറയുന്നത്‌ മാറ്റി വെച്ചത്‌.

നിയമപ്രാകരം ആറ്‌ മാസം പിരിഞ്ഞു താമസിച്ച ശേഷം ആഗസ്റ്റ്‌ 26 ന്‌ കോടതി ഇരുവരുടെയും ഹര്‍ജിയില്‍ വിധി പറയാനിരിക്കുകയായിരുന്നു. പ്രിയദര്‍ശന്‍ ഹാജരായ ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ദിവസം കോടതി ഇവര്‍ക്ക്‌ നിയമപരമായി വിവാഹ മോചനം അനുവദിക്കും.

പരസ്‌പര സമ്മതത്തോടെയാണ്‌ തങ്ങള്‍ വിവാഹമോചന ഹര്‍ജി നല്‍കിയതെന്നും മറ്റ്‌ നടപടികളെല്ലാം പൂര്‍ത്തിയായതായും കോടതിയിലെത്തിയ ലിസി മാധ്യമങ്ങളോട്‌ പറഞ്ഞു.