നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ വൈശാഖിന്റെ മൊഴി രേഖപ്പെടുത്തി

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ വൈശാഖില്‍ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ദിലീപ് അഭിനയിച്ച സൗണ്ട് തോമയുടെ സംവിധായകനായിരുന്നു വൈശാഖ്. ഈ സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയിരുന്നു. ഇതെകുറിച്ച് ചോദിച്ചറിയാനാണ് വൈശാഖിനെ വിളിച്ചുവരുത്തിയത്.

അതെസമയം ഗൂഢാലോചന കുറ്റം ചുമത്തി ദിലീപ് ജയിലിലായിട്ട് ഇന്നേക്ക് ഒരുമാസം തികയുകയാണ്. ഇന്ന് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.