നടി ആക്രമിക്കപ്പെട്ട കേസ് ;ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് മാറ്റിവെച്ചു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത് ചരിത്രത്തിലെ ആദ്യത്തെ മാനഭംഗക്വട്ടേഷനാണിതെന്നാണ്.

തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാറിന്റെ വാദം.