നടന്‍ അനൂപ് ചന്ദ്രന്‍ അറസ്റ്റില്‍

downloadആലപ്പുഴ : യൂത്ത് കോണ്‍ഗ്രസ്സ് സമ്മേളനത്തിനിടെ ബഹളം വെച്ചെന്ന കാരണത്താല്‍ നടന്‍ അനൂപ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ആര്‍ത്തുങ്കലില്‍ വെച്ച് നടന്ന സമ്മേളനത്തിനിടെ ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ ്‌കേസെടുത്തത്.

സമ്മേളനത്തിനിടെ അനുപും സുഹൃത്തുക്കളും സ്വഭാവികമായി സംസാരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സമ്മേളനത്തിലിരുന്നവര്‍ അനുപിനെ നോക്കുകയും ശ്രദ്ധ അനൂപിലേക്ക് തിരിയുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അനൂപിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിനെതിരെ പ്രതികരിച്ച അനൂപിനെ ആര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേ സമയം ഇടതു അനുഭാവിയായ അനൂപിനെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഏറെ നാളായി നോട്ടമിട്ടിരിക്കുകയായിരന്നുവെന്നും ആരോപണമുണ്ട്.