നടിയെ ആക്രമിച്ച സംഭവം; ഗൂഡാലോചനയില്‍ കൂടുതല്‍ തെളിവ് ഉറപ്പിച്ച് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ ഉറപ്പിച്ച് പോലീസ്. ഇതിന്റെഭാഗമായി തൃശൂര്‍ സ്വദേശികളായ രണ്ടുപേരുടെ രഹസ്യ മൊഴി പോലീസ് കോടതിയില്‍ രേഖപ്പെടുത്തി. ദൃക്‌സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

കാലടി കോടതിയിലാണ് ഇവര്‍ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ദിലീപിനെയും സുനില്‍കുമാറിനെയും ലൊക്കേഷനില്‍ വെച്ച് കണ്ടവരാണ് ഇവര്‍.

അതെസമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. അപ്പുണ്ണി ഉടന്‍ അറസ്റ്റിലാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.