നിയമ ലംഘനം നടത്തിയ ഫാര്‍മസിസ്റ്റുകള്‍ക്കെതിരെ ഫാര്‍മസി  കൗണ്‍സില്‍ നടപടി 

തിരുവനന്തപുരം :ഫാര്‍മസി ആക്ടും കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ നിയമങ്ങളും അനുസരിക്കാതെ പ്രാക്ടീസ് ചെയ്ത ഫാര്‍മസിസ്റ്റുകള്‍ക്ക് എതിരെ സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ നടപടി സ്വീകരിച്ചു.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫാര്‍മസിയില്‍ നല്‍കികൊണ്ട് വേറെ തൊഴിലില്‍ ഏര്‍പ്പെട്ട അനില്‍കുമാര്‍ എന്നയാളുടെ സര്‍ട്ടിഫിക്കറ്റ് കൗണ്‍സില്‍ തിരിച്ചു വാങ്ങുകയും, നിയമലംഘനം നടത്തിയ ഷണ്‍മുഖം പിളള, ഷീബ എ, നൗഷാദ് ടി, നിധിന്‍.ബി, ഷീബ തോമസ് എന്നിവര്‍ക്ക് പിഴ ചുമത്തുകയും പ്രദീപന്‍ എം, ഷംന കെ.വി എന്നിവരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

Related Articles