വോട്ടെണ്ണല്‍ : മന്ത്രി അബ്ദുറബ്ബിന്റെ പരപ്പനങ്ങാടിയിലെ വീടിന് കനത്ത സുരക്ഷ

Story dated:Friday November 6th, 2015,11 15:pm
sameeksha

malabarinews specialമലപ്പുറം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ വീടിന് കനത്ത് പോലീസ് കാവല്‍. കനത്ത പോരാട്ടം നടന്ന പരപ്പനങ്ങാടി നഗരസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത്. മന്ത്രിയുടെ വീടിന് തൊട്ടടുടത്ത് പരപ്പനങ്ങാടി എസ്എ്ന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ്. ഇതേ തുടര്‍ന്നാണ് ഇന്നു തന്നെ പോലീസ് ഇവിടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരണമാണ് സുരക്ഷസംവിധാനം ഒരുക്കിയതെന്നാണ് സൂചന

വാശിയേറിയ പോരാട്ടം നടക്കുന്ന പരപ്പനങ്ങാടിയിലെ തീരദേശ ഡിവിഷനുകളിലില്‍ ക്രമസമാധാനപ്രശനം മുന്നില്‍ കണ്ട് വ്യാപകമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.