Section

malabari-logo-mobile

എടിഎം ഇടപാടുകള്‍ക്ക് ഡിസംബര്‍ 30 വരെ ചാര്‍ജ്ഈടാക്കില്ല

HIGHLIGHTS : മുംബൈ: ഡിസംബര്‍ 30 വരെ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് റിസര്‍വ് ബാങ്ക്. ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യകതമാക്കിയി...

atm-200411മുംബൈ: ഡിസംബര്‍ 30 വരെ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് റിസര്‍വ് ബാങ്ക്. ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യകതമാക്കിയിരിക്കുന്നത്. ഏത് ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോഴും ഇളവ് ലഭിക്കും.

എത്ര തവണ ഇടപാടുകള്‍ നടത്തിയാലും ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഈ മാസം 10 മുതല്‍ നടത്തിയ ഇടപാടുകള്‍ ഉള്‍പ്പെടെയാണിത്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് തീരുമാനം കൈക്കൊണ്ടരിക്കുന്നത്. ദിവസം പിന്‍വലിക്കുന്ന തുകയുടെ പരിധി കുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആവശ്യത്തിന് പണം ലഭിക്കാനായി നിരവധി തവണ എടിഎം ഉപയോഗിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.

sameeksha-malabarinews

ഇപ്പോള്‍ എടിഎം വഴി പ്രതിദിനം 2500 രൂപയാണ് പിന്‍വലിക്കാന്‍ കഴിയുക. എന്നാല്‍ നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ അതും ലഭ്യമല്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!