Section

malabari-logo-mobile

സ്ത്രീകള്‍ക്ക് മാത്രമായി ഇനി ഇ-ടോയ്‌ലറ്റുകള്‍

HIGHLIGHTS : തിരു : ഇന്ത്യയില്‍

തിരു : ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇ-ടോയ്‌ലെറ്റുകള്‍ നിലവില്‍ വരുന്നു. വേറെയെവിടെയുമല്ല കേരളത്തിലാണ് ഈ പദ്ധതി നടപ്പില്‍ വരുന്നത്.

കേരളത്തിലെ പ്രധാന നഗരങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണ് ഇവ സ്ഥാപിക്കുക. കേരള വനിതാവികസന കോര്‍പ്പറേഷനാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്. ആദ്യഘട്ടം എന്ന നിലക്ക് ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലായി 25 ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. തിരുവനന്തപുരത്ത് ആരംഭിക്കുന്ന പദ്ധതി വിജയിക്കുകയാണെങ്ങില്‍ മറ്റിടങ്ങളില്‍ കൂടി നടപ്പിലാക്കാനാണ് കോര്‍പ്പറേഷന്‍ ഉദേശിക്കുന്നത്.
കേരളത്തിലെ ഒരു പ്രധാന സാമൂഹിക പ്രശ്‌നമാണ് പൊതുസ്ഥലങ്ങളിലെ വൃത്തിഹീനമായ ടോയ്‌ലെറ്റുകള്‍. യാത്രചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് ശുചിത്വമുള്ള ടോയ്‌ലെറ്റുകള്‍ ഇല്ലാത്തത് പല രോഗങ്ങള്‍ക്കും കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിനൊരു പരിധി വരെ പരിഹാരം കാണാന്‍ ഇ-ടോയ്‌ലെറ്റുകള്‍ക്കാവും.

sameeksha-malabarinews

പണമീടാക്കുന്നതും വാതില്‍ തുറക്കുന്നതും വൃത്തിയാക്കുന്നതുമെല്ലാം ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ചാണ്.

പണമിടാനുള്ള ഇന്റിക്കേറ്റര്‍ ലൈറ്റുകളും ഉള്ളില്‍ ആളുണ്ടോയെന്നറിയാന്‍ സ്ഥാപിച്ചിട്ടുള്ള ഡിസ്‌പ്ലേ ബോര്‍ഡുകളും ഇവ ഉപയോഗിക്കാന്‍ സ്ത്രീകളെ സഹായിക്കുന്നു. കൂടാതെ കുഞ്ഞുങ്ങളുടെ ഡയപ്പര്‍ മാറ്റുന്നതിനായി ബേബി സ്റ്റേഷനും ഇവയോടൊപ്പമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!