Section

malabari-logo-mobile

സഹവാസ ക്യാമ്പ് ശ്രദ്ധേയമായി

HIGHLIGHTS : താനൂര്‍: ശാസ്ത്ര കൗതുകങ്ങളും ആകാശത്തെ അത്ഭുത കാഴ്ചകളും വിരുന്നൊരുക്കിയ ഒരു രാവും പകലും വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.

താനൂര്‍: ശാസ്ത്ര കൗതുകങ്ങളും ആകാശത്തെ അത്ഭുത കാഴ്ചകളും വിരുന്നൊരുക്കിയ ഒരു രാവും പകലും വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. കേരളാധീശ്വരപുരം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സഹവാസ ക്യാമ്പാണ് വ്യത്യസ്ത പഠന കളരികള്‍കൊണ്ട് ശ്രദ്ധേയമായത്.

 

ഒറിഗാമി, ശാസ്ത്രപരീക്ഷണങ്ങള്‍, നാടന്‍പാട്ട്, പാവ നിര്‍മാണം, പേപ്പര്‍ ബാഗ് നിര്‍മാണം, എന്നീ പ്രവര്‍ത്തികളാണ് പകല്‍ നടന്നത്. ഗോപീ നാരായണന്‍, എ എം ചിന്നമ്മ, വി വി മണികണ്ഠന്‍, എ സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാത്രി നടന്ന കളരിയില്‍ ചന്ദ്രനിലേക്കൊരു യാത്ര,നക്ഷത്ര വിസ്മയം എന്നീ ക്ലാസുകള്‍ നടന്നു. നാസ റിസോഴ്‌സ് മെമ്പര്‍ കെ വി എം അബ്ദുല്‍ ഗഫൂര്‍, മനോജ് എന്നിവര്‍ ക്ലാസെടുത്തു. കൂടാതെ നക്ഷത്ര നിരീക്ഷണവും നടന്നു.

sameeksha-malabarinews

 

ക്യാമ്പ് ഉദ്ഘാടനം താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സുലൈഖ നിര്‍വഹിച്ചു. വാര്‍ഡംഗം സുജാത മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ എം അബ്ദുര്‍റഹിമാന്‍, ടി കെ ഹരിദാസ് പ്രസംഗിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!