Section

malabari-logo-mobile

സരിതയുടെ കത്ത് പിടിച്ചെടുക്കണമെന്ന് പിസി ജോര്‍ജ്

HIGHLIGHTS : തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളില്‍ ഒരാളായ സരിത എസ് നായരുടെ കത്ത് പിടിച്ചെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ്

PC-Georgeതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളില്‍ ഒരാളായ സരിത എസ് നായരുടെ കത്ത് പിടിച്ചെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പി സി ജോര്‍ജ്ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതി. ജോസ് കെ മാണി ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ത്രീകളെ വഴിവിട്ട് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതും അന്വേഷിയ്ക്കണമെന്നും ജോര്‍ജ്ജ് കത്തില്‍ ആവശ്യപ്പെട്ടു

സരിതയുടെ കത്തില്‍ തന്റെ പേര് ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷിയ്ക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയില്‍ സരിതയുടെ കത്തും ഉള്‍പ്പെടുത്തണം. സരിതയുടെ കത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തില്‍ അന്വേഷണം ഇല്ലാത്തത് അംഗീകരിയ്ക്കാനാവില്ല. സരിത കത്ത് തരാന്‍ തയ്യാറല്ലെങ്കില്‍ അത് പിടിച്ചെടുക്കണം.

sameeksha-malabarinews

നേരത്തെ സരിതയുടേത് എന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ട കത്തില്‍ ജോസ് കെ മാണി എംപി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ഉണ്ടായിരുന്നു. കത്ത് വിവാദമായതോടെ തന്റെ കത്തല്ല പുറത്ത് വന്നതെന്നും പുറത്ത് വന്ന കത്ത് വ്യാജമാണെന്നും അവകാശപ്പെട്ട് സരിത രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സരിതയുടെ കത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!