Section

malabari-logo-mobile

സദാചാരപ്പോലീസിങ്ങും ചുംബനപ്രതിഷേധവും തടയണം: വനിതാക്കമ്മിഷന്‍

HIGHLIGHTS : സംസ്ഥാനത്തു വര്‍ദ്ധിച്ചുവരുന്ന സദാചാരപ്പൊലീസിങ്ങും അതിനെതിരായ പ്രതിഷേധമെന്ന പേരില്‍ ചിലര്‍ കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ പരസ്യമായി സംഘടിപ്പിക്കുമെന്...

Untitled-1 copyസംസ്ഥാനത്തു വര്‍ദ്ധിച്ചുവരുന്ന സദാചാരപ്പൊലീസിങ്ങും അതിനെതിരായ പ്രതിഷേധമെന്ന പേരില്‍ ചിലര്‍ കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ പരസ്യമായി സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ചുംബനമഹോത്സവവും തടയണമെന്ന്‌ കേരളവനിതാക്കമ്മിഷന്‍ ആവശ്യപ്പെട്ടു.
എവിടെയെങ്കിലും അനാശാസ്യപ്രവര്‍ത്തനം നടന്നാല്‍ അതില്‍ ഇടപെട്ടു നടപടി എടുക്കേണ്ടത്‌ പൊലീസാണ്‌. ഇത്തരം കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനു പകരം സംഘം ചേര്‍ന്നു നിയമം കയ്യിലെടുക്കുന്നത്‌ പ്രാകൃതവും ജനാധിപത്യവിരുദ്ധവും ആണ്‌. സംഘടനകളായാലും മാദ്ധ്യമങ്ങളായാലും വ്യക്തികളായാലും മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറുന്നത്‌ നീതിമത്‌ക്കരിക്കാന്‍ ആവില്ല.

അതേസമയംതന്നെ ഇതിനെതിരായ പ്രതിഷേധമെന്ന പേരില്‍ കേരളീയസംസ്‌ക്കാരത്തിന്‌ ഇണങ്ങാത്ത പൊതുസ്ഥലത്തെ പരസ്യചുംബനം പോലുള്ള പ്രവൃത്തികളും അംഗീകരിക്കാനാവില്ല. നവംബര്‍ രണ്ടിന്‌ എറണാകുളം മറൈന്‍ ഡ്രൈവില്‍ ചുംബനമഹോത്സവം എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിക്കാന്‍ ചിലര്‍ തീരുമാനിച്ചതായി മാദ്ധ്യമങ്ങളില്‍ കാണുന്നു. ഇത്‌ ഒരു കാരണവശാലും അനുവദിച്ചുകൂട.

sameeksha-malabarinews

കുടുംബബന്ധങ്ങള്‍ക്കും സംസ്‌ക്കാരത്തിനും പ്രാധാന്യം നല്‍കുന്ന കേരളീയസമൂഹത്തിന്റെ പൈതൃകത്തിനു വിരുദ്ധമായ ഈ പ്രവൃത്തി കര്‍ശനമായി തടയണമെന്നാണ്‌ കമ്മിഷന്റെ അഭിപ്രായം. ഈ അവശ്യം ഉന്നയിച്ച്‌ വനിതാക്കമ്മിഷന്‍ മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും കത്തുനല്‍കുമെന്ന്‌ കമ്മിഷന്‍ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി അറിയിച്ചു.

ചുംബനകൂട്ടായ്‌മയുടെ പ്രചരണത്തിനെത്തിയവരെ കൊച്ചിയില്‍ തടഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!