Section

malabari-logo-mobile

യൂണിവേഴ്‌സിറ്റിക്കടുത്ത്‌ ദേശീയ പാതയില്‍ ബസ്സും ഗുഡ്‌സ്‌ വാനും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം : ദേശീയ പാതയില്‍ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കും രാമനാട്ടുകരക്കുമിടയില്‍ പൈങ്ങോട്ടൂര്‍മാട്‌

acc 4തേഞ്ഞിപ്പലം : ദേശീയ പാതയില്‍ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കും രാമനാട്ടുകരക്കുമിടയില്‍ പൈങ്ങോട്ടൂര്‍മാട്‌ ഇറക്കത്തില്‍ ടൂറിസ്റ്റ്‌ ബസ്സും ഗുഡ്‌സ്‌ വാനും കൂട്ടിയിടിച്ച്‌ ഗുഡ്‌സ്‌ വാനിന്റെ ഡ്രൈവര്‍ മരിച്ചു. പെരുവള്ളൂര്‍ കൂമണ്ണയിലെ ചെപ്പറ്റ തുപ്പിലക്കാട്ട്‌ മുഹമ്മദ്‌ കോയ (46) യാണ്‌ മരിച്ചത്‌.

acci 1 copyവാനില്‍ കൂടെയുണ്ടായിരുന്ന മകന്‍ സലീം (16) നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കഗുകയാണ്‌. . ശനിയാഴച വൈകിട്ട്‌ മുന്നരയോടെയാണ്‌ അപകടം. കാക്കഞ്ചേരി ഭാഗത്ത്‌ നിന്ന്‌ കൂമണ്ണയിലേക്ക്‌ പോകവെയാണ്‌ ഗുഡ്‌സ്‌ ഓ്‌ട്ടോ ടൂറിസ്റ്റ്‌ ബസ്സുമായി കൂട്ടിയിടിച്ചത്‌. വേങ്ങരയില്‍ നിന്നും കോഴിക്കോട്‌ കുണ്ടായിത്തോടിലേക്ക്‌ പോവുകയായിരുന്ന വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്സ്‌ ബസ്സുമായാണ്‌ കൂട്ടിയിടിച്ചത്‌. അപകടസ്ഥലത്തുവച്ചു തന്നെ മുഹമ്മദ്‌ കോയ മരിച്ചു. acci 2 copy

sameeksha-malabarinews

ശക്തമായ കുട്ടിയിടാണ്‌ ഈ വാഹനങ്ങള്‍ തമ്മിലുണ്ടായത്‌. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഗുഡ്‌സ്‌ വാനില്‍ കുടുങ്ങിയ മുഹമ്മദ്‌ കോയയെയും സലീമിനെയും ലളരെ കഷ്ടപ്പെട്ടാണ്‌ പുറത്തെടുത്തത്‌. ഗുഡ്‌സ്‌ വാന്‍ പൂര്‍ണ്ണമായും ടൂറിസ്റ്റ്‌ ബസ്സ്‌ ഭാഗികമായും തകര്‍ന്നു. അലൂമിനിയം പാത്രങ്ങളും മറ്റ്‌ വീട്ടുപകരണങ്ങളും ഗുഡ്‌സ്‌ വാനില്‍ എത്തിച്ച്‌ വീടുകളില്‍ വില്‍പ്പന നടത്തുന്ന കച്ചവടമായിരുന്നു മുഹമ്മദ്‌ കോയക്ക്‌. acci 3 copy

മുഹമ്മദ്‌ കോയയുടെ മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.ഭാര്യ: ഖദീജ. മറ്റ്‌ മക്കള്‍- ബഷീര്‍, മജീദ്‌, മുബശ്ശിറ, റാഷിദ. മരുമക്കള്‍- അഷ്‌റഫ്‌ ഫറോക്ക്‌, സമീര്‍ കൊണ്ടോട്ടി. സഹോദരങ്ങള്‍- നാസര്‍, ആയിഷാബി, പരേതയായ സൈനബ. ഖബറടക്കം നാളെ(ഞായര്‍)ഉച്ചക്ക്‌ ചെപ്പറ്റ ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!