വിദ്യാര്‍ത്ഥിയെ കാണാതായി പരാതി

parappanangadiപരപ്പനങ്ങാടി: താനൂര്‍ മമ്മാക്കാനകത്ത്‌ മുഹമ്മദ്‌ ഷഫീഫ്‌(15)നെയാണ്‌ കാണാതായതായി പോലീസില്‍ പരാതി നല്‍കിയത്‌. താനൂര്‍ ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന്‌ ഇത്തവണ എസ്‌എല്‍എസി പരീക്ഷ എഴുതിയ ഷഫീഖ്‌ പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലെ മാതാവിന്റെ വീട്ടില്‍ നിന്നാണ്‌ കഴിഞ്ഞ 10 ന്‌ ദുരൂഹസാഹചര്യത്തില്‍ കാണാതായത്‌. തടിച്ച ശരീര പ്രകൃതിയുള്ള ഷഫീഖ്‌ നീല ടീഷര്‍ട്ടും മെറൂണ്‍ കളര്‍ പാന്റുമാണ്‌ ധരിച്ചിരുന്നത്‌. മുഹമ്മദ്‌ ശരീഫാണ്‌ പിതാവ്‌.

വിവരം ലഭിക്കുന്നവര്‍ 9656806883 എന്ന നമ്പറില്‍ അറിയിക്കുക.

Share news
error: Content is protected !!
Scroll to Top