Section

malabari-logo-mobile

മെസിയും, ജാക്കിച്ചാനും, ഷാരൂഖും കൈകോര്‍ക്കുന്നു

HIGHLIGHTS : ലേകഫുട്‌ബോള്‍ താരം ലയണല്‍ മെസി ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കിച്ചാന്‍ എന്നിവര്‍ ബോളിവുഡിലെ കിംഗ്ഖാന്‍ ഷാരൂഖിനൊപ്പമാണ് ഒന്നിക്കുന്നു. എന്നാല്‍ ഇവരൊന്നി...

Messi Jacki Khanലേകഫുട്‌ബോള്‍ താരം ലയണല്‍ മെസി ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കിച്ചാന്‍ എന്നിവര്‍ ബോളിവുഡിലെ കിംഗ്ഖാന്‍ ഷാരൂഖിനൊപ്പമാണ് ഒന്നിക്കുന്നു. എന്നാല്‍ ഇവരൊന്നിക്കുന്നത് സിനിമയിലാണെന്ന് തെറ്റിദ്ധരിക്കരുത്. അന്താരാഷ്ട്ര കുറ്റനേ്വഷണ ഏജന്‍സി ഇന്റര്‍പോളിന് വേണ്ടിയാണ് ഈ ത്രിമൂര്‍ത്തികള്‍ കൈകോര്‍ക്കുന്നത്. ഇന്റര്‍പോള്‍ അംബാസിഡറായതിനെ തുടര്‍ന്നാണ് ഷാരൂഖ് ഈ പുതിയ ജോലിയില്‍ നിയോഗിക്കപ്പെട്ടിരിക്കുത്. അന്താരാഷ്ട്ര കുറ്റാനേ്വഷണ ഏജന്‍സിയുടെ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ബോധവല്‍ക്കരണമാണ് ഷാരൂഖിന്റെ ദൗത്യം. ഇതിനായാണ് മെസ്സിക്കും, ജാക്കിച്ചാനുമൊപ്പം ഷാരൂഖും ചേരുന്നത്. കുറ്റവാളികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും ഈ ബഹുമതിയെ താന്‍ ആവേശത്തോടെയാണ് കാണുന്നതെന്നും ഷാരൂഖ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!