Section

malabari-logo-mobile

മുത്തലാഖ് ഭരണഘടനാ വിരുദ്ധം; അലഹബാദ് ഹൈക്കോടതി

HIGHLIGHTS : അലഹബാദ് : മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈടേക്കാടതി. ഇത് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ്. വ്യക്തിനിയമ ബോര്‍ഡുക...

muthlaq-607469അലഹബാദ് : മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈടേക്കാടതി. ഇത് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ്. വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനക്ക് മുകളിലല്ലെന്നും ഹൈക്കോടതി വിലയിരുത്തി. മുസ്ലിം സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അവകാശങ്ങള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്.ഈ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് മുത്തലാഖ്.

ഭരണഘടനക്ക് അനുസൃതമായിട്ടായിരിക്കണം വ്യക്തി നിയമ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
മുത്തലാഖ് ചോദ്യം ചെയ്തുള്ള സമാന ഹര്‍ജികള്‍ സുപ്രീംകോടതിയുടേയും പരിഗണനയിലുണ്ട്. ഹര്‍ജിയില്‍മേല്‍ കോടതിയില്‍ വാദം നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അലഹബാദ് ഹൈക്കോടതി വിധിക്ക് വലിയ പ്രാധാന്യമുള്ളതായാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

sameeksha-malabarinews

മുത്തലാഖ് നിരോധിക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!