Section

malabari-logo-mobile

മലപ്പുറം സമ്പൂര്‍ണ മഴക്കുഴി ജില്ല

HIGHLIGHTS : മലപ്പുറം: ജലവിഭവങ്ങളുടെ സംരക്ഷണവും മാലിന്യ സംസ്‌കരണവും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനവും മുഖ്യലക്ഷ്യമാക്കി കേരളത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന സര...

മലപ്പുറം: ജലവിഭവങ്ങളുടെ സംരക്ഷണവും മാലിന്യ സംസ്‌കരണവും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനവും മുഖ്യലക്ഷ്യമാക്കി കേരളത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഹരിത കേരളം’ മിഷന്റെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരി നഗരസഭയിലെ കാവുംപുറത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. കുടുംബശ്രീ അയല്‍കൂ’ങ്ങള്‍ വഴി നാലര ലക്ഷം മഴക്കുഴി നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി മലപ്പുറത്തെ സമ്പൂര്‍ണ്ണ മഴക്കുഴി ജില്ലയായി മന്ത്രി പ്രഖ്യാപിച്ചു. മഴവെള്ളക്കൊയ്ത്തിലൂടെ ഭൂഗര്‍ഭജല സംരക്ഷണം ഉറപ്പാക്കുതിന് തൊഴുവാനൂര്‍ ഇ.എം.എസ്. വായനശാലയുടെ പൊതു കിണര്‍ റീചാര്‍ജിങ് പദ്ധതി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, കുറ്റിപ്പുറം ‘ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കു’ി, വളാഞ്ചേരി നഗരസഭാ ചെയര്‍പെഴ്‌സ എം. ഷാഹിന, വൈസ് ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍, സ്ഥിരംസമിതി അധ്യക്ഷരായ സി. അബ്ദുാസര്‍, സി. രാമകൃഷ്ണന്‍, സി.കെ. റുഫീന, ചെങ്കുണ്ടന്‍ ഷെഫീന, കെ. ഫാത്തിമക്കു’ി, കൗസിലര്‍ ടി.പി. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!