Section

malabari-logo-mobile

മദ്യവര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ മതസംഘടനകള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയണം. – മന്ത്രി കെ.ടി. ജലീല്‍

HIGHLIGHTS : മലപ്പുറം: പൊതുജനങ്ങള്‍ക്കിടയില്‍ മദ്യത്തിനും മയക്കു മരുന്നിനുമുള്ള ആസക്തി കുറക്കുതിന് മതസംഘടനകള്‍ക്കും രാഷ്ട്രീയ സംഘടനകള്‍ക്കും ഫലപ്രദമായി ഇടപ്പെടാ...

മലപ്പുറം: പൊതുജനങ്ങള്‍ക്കിടയില്‍ മദ്യത്തിനും മയക്കു മരുന്നിനുമുള്ള ആസക്തി കുറക്കുതിന് മതസംഘടനകള്‍ക്കും രാഷ്ട്രീയ സംഘടനകള്‍ക്കും ഫലപ്രദമായി ഇടപ്പെടാന്‍ കഴിയണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. സംസ്ഥാന ഗവമന്റിന്റെ ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായ രീതിയില്‍ പ്രവര്‍ത്തിച്ച ഓന്നാമതായ സംസ്ഥാനം മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗത്തില്‍ ഒന്നാം സ്ഥാനം നിലനിറുത്തുന്നത് വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു. മതവിശ്വാസികളാല്‍ സമൃദ്ധമായ നമ്മുടെ സമൂഹം മദ്യത്തിന്റെ ഉപയോഗത്തില്‍ ഈ വിശ്വാസം പ്രകടമാക്കുന്നില്ല എതും വേദനിപ്പിക്കുന്നതാണ്. മദ്യത്തിനും മയക്കു മരുന്ന് ഉപയോഗത്തിനും എതിരായി സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. സന്നദ്ധ സംഘടനകളേയും വിദ്യാര്‍ഥികളേയും നാം ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുത്ത് ലക്ഷ്യം നേടാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ സ്റ്റാഫ് എക്‌സെസ് അസോഷിയേഷന്‍ തയ്യാറാക്കിയ സി.ഡി പ്രകാശനം മന്ത്രി നിര്‍വഹിച്ചു. മഞ്ചേരി ചിന്മയ വിദ്യാലയം തയ്യാറാക്കിയ ലഹരിക്കെതരെയുള്ള മികച്ച സംഗീത ശില്‍പ്പത്തിന് മന്ത്രി അവാര്‍ഡ് സമ്മാനിച്ചു. വിമുക്തി പദ്ധതിയുടെ ആക്ഷന്‍ പ്ലാന്‍ വിവരണം ജില്ലാ കോഡിനേറ്റര്‍ ബി. ഹരികുമാര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് മഞ്ചേരി ചിന്മയ വിദ്യാലയത്തിന്റെ സംഗീത ശില്പവും നാടകവും അരങ്ങേറി.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീനാ പുല്‍പ്പാടന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, നഗരസഭാ ചെയര്‍പേഴ്‌സ സി.എച്ച്. ജമീല, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!