HIGHLIGHTS : തൃശൂര്‍ : തൃശൂര്‍ കേച്ചേരിയില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച്
തൃശൂര്‍ : തൃശൂര്‍ കേച്ചേരിയില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു.
വളാഞ്ചേരി സ്വദേശികളായ ഷാജഹാന്‍, റിയാസ്, കാര്‍ ഡ്രൈവര്‍ സുനീഷ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇത്ഹാക്ക് , ഷമീം എന്നിവരെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തുനിന്നും സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്.
ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.