Section

malabari-logo-mobile

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മ പുതുക്കാന്‍ ഒത്തുകൂടി ആ അക്ഷരമുറ്റത്ത്‌

HIGHLIGHTS : പരപ്പനങ്ങാടി: കഴിഞ്ഞകാല വിദ്യാലയജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ പുതുക്കി അരിയല്ലൂര്‍ ദേവീ വിലാസം എ.യു.പി സ്‌കൂളിലെ 1987 88 വര്‍ഷത്തെ ബാച്ചില...

Untitled-1 copyപരപ്പനങ്ങാടി: കഴിഞ്ഞകാല വിദ്യാലയജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ പുതുക്കി അരിയല്ലൂര്‍ ദേവീ വിലാസം എ.യു.പി സ്‌കൂളിലെ 1987 88 വര്‍ഷത്തെ ബാച്ചിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ വീണ്ടും ആ സ്‌കൂള്‍ തിരുമുറ്റത്ത്‌ ഒരുമിച്ചുകൂടി. വെളളത്തണ്ടുകള്‍ എന്നു പേരിട്ട സംഗമത്തില്‍ മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും അധ്യാപകരുമാണ്‌ ഒത്തുകൂടിയത്‌. കളിക്കൂട്ടുകാരായിരുന്നവര്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കണ്ടുമുട്ടിയപ്പോഴുളള സന്തോഷവും ആഹ്‌ളാദവും ഓരോരുത്തരിലും പ്രകടമായിരുന്നു. സ്‌കൂളിലെ 1987 88 വര്‍ഷത്തെ ഏഴാം ക്ലാസ്‌ ബാച്ചിന്റെ കൂട്ടായ്‌മ വേറിട്ട രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചു. ചിരിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയുമൊക്കെ നടന്ന ആ ക്ലാസ്‌മുറിക്കുളളിലെ അനുഭവങ്ങളും പഴയകാല ഓര്‍മ്മകളും പരസ്‌പരം അവര്‍ പങ്കുവെച്ചു. മണ്‍മറഞ്ഞു പോയ തങ്ങളുടെ ഗുരുക്കന്‍മാരുടെ സ്‌മരണ എന്നും നിലനിര്‍ത്തുന്നതിനും, വരുംതലമുയ്‌ക്ക്‌ പ്രചേദനവുമായി ഓരോ കലാലയത്തിലും ഓരോ മരം എന്ന സന്ദേശമുയര്‍ത്തി ഓരോരുത്തരും മരം നട്ടു കൊണ്ടാണ്‌ സംഗമത്തിന്‌ തുടക്കമിട്ടത്‌. തങ്ങളുടെ പ്രിയ ഗുരുനാഥന്‍ സോമരാജന്‍ മാസ്റ്റര്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ. അബ്ബാസ്‌ അധ്യക്ഷത വഹിച്ചു. സുനില്‍ വളളിക്കുന്ന്‌, റസാഖ്‌, സുനില്‍ കുമാര്‍, റഫീഖ്‌, മുഹമ്മദ്‌, ഷിജീഷ്‌ തുടങ്ങിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ഒത്തുചേരലിന്റെ ഭാഗമായി ആ പഴയകാലത്തെ സ്‌കൂളിലെ ക്ലാസ്‌ പിരിയഡുകളിലായി ഹാജര്‍, അസംബ്ലി, ഓര്‍മ്മ പുതുക്കല്‍, ഉപഹാരം നല്‍കല്‍, ആദരിക്കല്‍ തുടങ്ങിയവയും നടന്നു. പഴയകാല കളിക്കൂട്ടുകാര്‍ ആ അക്ഷരമുറ്റത്തിരുന്ന്‌ സന്തോഷം പങ്കുവെച്ച്‌ പടിയിറങ്ങുമ്പോള്‍ അറിയാതെ വിതുമ്പുന്നുണ്ടായിരുന്നു ഓരോരുത്തരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!