Section

malabari-logo-mobile

പരപ്പനങ്ങാടി കടലില്‍നിന്ന്  ചാരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് കരുതുന്ന ഇണപ്രാവുകളെ പിടികൂടി

HIGHLIGHTS : പരപ്പനങ്ങാടി; ആഴകടലില്‍നിന്ന് വിദേശ രാഷ്ട്രത്തിന്റെ മുദ്രകള്‍ ഘടിപ്പിച്ച പ്രാവുകളെ കണ്ടെത്തി. .പരപ്പനങ്ങാടിയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ പി.കെ...

Untitled-1 copyപരപ്പനങ്ങാടി; ആഴകടലില്‍നിന്ന് വിദേശ രാഷ്ട്രത്തിന്റെ മുദ്രകള്‍ ഘടിപ്പിച്ച പ്രാവുകളെ  കണ്ടെത്തി. പരപ്പനങ്ങാടിയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ പി.കെ.ഗഫൂറിന്റെ  ചെറുവള്ളത്തില്‍പാറിവന്നിരിക്കു കയായിരുന്നു .ഇവയുടെ കാലുകളില്‍ തായ്‌വാന്‍മുദ്രയും ചിപ്പുകളും ഘടിപ്പിച്ച നിലയിലാണ്.പുറംകടലില്‍  പത്തു കിമി ദൂരത്താണ് ഇവ . തൊഴിലാളികള്‍ഇവയെ പിടികൂടി കരയിലെത്തിക്കുകയായിരുന്നു. കരയില്‍നിന്നു കടലിലെക്ക്  ഇത്രയും ദൂരം പ്രാവുകള്‍ പറക്കാറില്ലെന്നു പ്രാവ് പറത്തലുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ദേശാടന പക്ഷികള്‍മാത്രമാണ് കടലിലേക്ക്‌ പറക്കുന്നത്. അതുതന്നെ തണുപ്പ് കാലം കഴിഞ്ഞു കുഞ്ഞുങ്ങളെ വിരിയിച്ചാണ് ഇവ മടങ്ങി പോവുക. വിദേശ കപ്പലുകളില്‍നിന്നു പറത്തിയതാകാനാണ് സാദ്ധ്യത. കരയില്‍ എത്തിച്ച പ്രാവുകള്‍ പുത്തന്‍കടപ്പുറത്തെ  ചക്കുങ്ങല്‍ ഹംസ കുട്ടിയുടെ പ്രാവിന്കൂട്ടിലാണ്ഇപ്പോഴുള്ളത് അതിഥികളെ കാണാന്‍ നിരവധി പേരാണ് എത്തുന്നത്.

കരയിലെത്തിച്ച പ്രാവുകള്‍ .പ്രാവുപറത്തല്‍ സംഘത്തിന്റെ  മത്സരത്തില്‍ പങ്കെടുക്കവേ  ദിശ മാറി സഞ്ചരിച്ച്ചതാവാനുള്ള സാധ്യതയും തള്ളികളയാനാവില്ല .ഉടമകളെത്തിയാല്‍  ഇവയെ തിരിചെല്‍പ്പിക്കുമെന്നും  ഹംസകുട്ടിയും സുഹൃത്തുക്കളും പറഞ്ഞു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!