HIGHLIGHTS : ന്യൂഡൽഹി: ഇന്ത്യയുടെ ബഹുസ്വര സംസ്കാരവു സഹിഷ്ണുതയും കനത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. റിപബ്ലിക് ദിനത്തോട് അനുബന്...
ന്യൂഡൽഹി: ഇന്ത്യയുടെ ബഹുസ്വര സംസ്കാരവു സഹിഷ്ണുതയും കനത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും സാേങ്കതിക വിദ്യയും സമന്വയിപ്പിക്കണമെന്നും പ്രണബ് മുഖർജി പറഞ്ഞു.
വിരുദ്ധമായ നിരവധി പ്രത്യയ ശാസ്ത്രങ്ങൾ സഹവർത്തിത്വത്തോടെ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിെൻറ ശക്തിയെ കുറിച്ച് പരാമർശിച്ച പ്രണബ് മുഖർജി രാജ്യത്തെ പാർലമെൻറിലും സംസ്ഥാന നിയമസഭകളിലും ഉണ്ടാവുന്ന പ്രശ്നങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിനായി നൽകിയ വില മറക്കരുതെന്നും അമിത സ്വാതന്ത്ര്യം ആപത്താണെന്നും അദ്ദേഹം ഒാർമിപ്പിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ക്ഷേമമാണ് സർക്കാരുകൾ ലക്ഷ്യം വെക്കേണ്ടതെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് െചലവ് കുറക്കുമെന്ന് പറഞ്ഞ രാഷ്ട്രപതി ഇൗ വിഷയത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു
നോട്ട് നിരോധനം രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാക്കി. എന്നാൽ പ്രശ്നങ്ങൾ താൽകാലികമാണെന്നും രാജ്യം പ്രതിസന്ധിയെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ പണരഹിത സമ്പദ്വ്യവസ്ഥ സ്ഥാപിക്കുന്നതിന് സഹായകമാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്റ്റാർട്ട് അപ് സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.