Section

malabari-logo-mobile

നിരഞ്‌ജന്‍ കുമാറിന്റെ കുടുംബത്തിന്‌ 50 ലക്ഷം സര്‍ക്കാര്‍ നല്‍കും

HIGHLIGHTS : തിരുവനന്തപുരം: പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്‌.കേണല്‍ നിരഞ്‌ജന്‍ കുമാറിന്റെ കുടുംബത്തിന്‌ 50 ലക്ഷം രൂപ കേരള സര്‍ക്കാര്‍ സഹായം ന...

Untitled-1 copyതിരുവനന്തപുരം: പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്‌.കേണല്‍ നിരഞ്‌ജന്‍ കുമാറിന്റെ കുടുംബത്തിന്‌ 50 ലക്ഷം രൂപ കേരള സര്‍ക്കാര്‍ സഹായം നല്‍കും. നിരഞ്‌ജന്‍ കുമാറിന്റെ ഭാര്യ രാധികക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മകളുടെ വിദ്യഭ്യാസ ചെലവ്‌ പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കാനും മകള്‍ക്ക്‌ ജോലി ആവശ്യമായി വരുന്നു എങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും ഇന്ന്‌ ചേര്‍ന്ന മ ന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌. നിരഞ്‌ജന്റെ വീട്ടിലേക്കുള്ള വഴി പുനര്‍നിര്‍മ്മിച്ച്‌ അദേഹത്തിന്റെ പേര്‌ നല്‍കും. കൂടാതെ എളുമ്പുലാശേരി ഗവ.ഐ.ടി.ഐക്കും പാലക്കാട്‌ മെഡിക്കല്‍ കോളേജ്‌ സ്‌റ്റേഡിയത്തിനും അദേഹത്തിന്റെ പേര്‌ നല്‍കാനും തീരുമാനമായിട്ടുണ്ട്‌.

sameeksha-malabarinews

കര്‍ണാടക സര്‍ക്കാര്‍ നേരത്തെ നിരഞ്‌ജന്റെ കുടുംബത്തിന്‌ 30 ലക്ഷം രൂപ നല്‍കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. നിരഞ്‌ജന്റെ വീട്‌ പാലക്കാടാണെങ്കിലും കുടംബം ബംഗലൂരുവിലാണ്‌ താമസിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!