Section

malabari-logo-mobile

ദോഹയില്‍ റംസാന്‍ സ്‌പെഷ്യല്‍ ട്വന്റി -20 ക്രിക്കറ്റ്‌ മത്സരം

HIGHLIGHTS : ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ഇബ്‌നു അജ്‌യാന്‍ പ്രൊജക്ട്‌സ്-ഏഷ്യന്‍ ടൗണ്‍ റമദാനോടനുബന്ധിച്ച് ട്വന്റി- 20 ക്രിക്കറ്റ് ടൂര്‍ണമെന്...

doha.malabarinewsദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ഇബ്‌നു അജ്‌യാന്‍ പ്രൊജക്ട്‌സ്-ഏഷ്യന്‍ ടൗണ്‍  റമദാനോടനുബന്ധിച്ച് ട്വന്റി- 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഹൗ ഓട്ടോമൊബൈല്‍ സെന്ററുമായി സഹകരിച്ച് ഏഷ്യന്‍ ടൗണ്‍ (വെസ്റ്റ്എന്‍ഡ് പാര്‍ക്ക്) ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 10-ാം തിയ്യതി മത്സരങ്ങള്‍ ആരംഭിക്കും. രാത്രി ഏഴ് മണി മുതല്‍ ഒരു മണി വരെ ഫഌഡ്‌ലൈറ്റില്‍ എല്ലാ ദിവസവും മത്സരങ്ങള്‍ നടക്കും. ജൂലായ് 15 വരെ മത്സരങ്ങള്‍ തുടരും. കായികപ്രേമികള്‍ക്കിടയില്‍ റമദാന്‍ മാസത്തില്‍ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്നും എല്ലാവരെയും മികച്ചൊരു കായികാനുഭവത്തിലേക്ക് ക്ഷണിക്കുന്നതായും ഇബ്‌നു അജ്‌യാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്  ചെയര്‍മാനും ടൂര്‍ണമെന്റ് സംഘാടകനുമായ മുഹമ്മദ് മഹ്ദി അജ്‌യാന്‍ അല്‍ അഹ്ബാബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏഷ്യന്‍ ടൗണിന്റെ സഹകരണത്തോടെ ലഗാന്‍ ക്രിക്കറ്റ് ക്ലബ്ബാണ് ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിക്കുന്നത്. 18 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഒന്‍പത് ടീമുകള്‍ വീതം രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. പ്രാഥമിക റൗണ്ടില്‍  റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തിലായിരിക്കും മത്സരം. തുടര്‍ന്നുള്ള മത്സരങ്ങള്‍ നോക്കൗട്ട് രീതിയിലായിരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന രണ്ടു ടീമുകള്‍ വീതം സെമിഫൈനലില്‍ മത്സരിക്കും.

sameeksha-malabarinews

ഖത്തറില്‍ ക്രിക്കറ്റിന് മികച്ച ഭാവിയുണ്ടെന്നും ഫുട്ബാളിനൊപ്പം തന്നെ കുതിപ്പ് കൈവരിക്കാനാകുമെന്നും അല്‍ അഹ്ബാബി പറഞ്ഞു. ക്യു ബിസ് ഇവന്റ്‌സാണ്  ടൂര്‍ണമെന്റ് ഏകോപിപ്പിക്കുന്നത്. പങ്കെടുക്കുന്ന ക്രിക്കറ്റ് ടീമുകള്‍ അഞ്ചുവീതം താരങ്ങളെ പുറത്തുനിന്നും റിക്രൂട്ട് ചെയ്യുന്നതിന് അനുമതിയുണ്ടാകും.  അതുകൊണ്ടുതന്നെ രാജ്യാന്തര നിലവാരത്തിലുള്ള താരങ്ങളുടെ സാന്നിധ്യവും ടൂര്‍ണമെന്റിനുണ്ടാകും.

ഇബ്‌ന് അജ്‌യാന്‍ ഗ്രൂപ്പിന്റെ  ഹിഷാം സമറൂ, രാജേഷ് കുമാര്‍,  റിയാസ് ചീരോത്ത്, അഹമ്മദ് രിഫാത്ത്, ഹൗ ഓട്ടോമൊബൈലേഴ്‌സിന്റെ ഹുസൈന്‍ ചൗധരി, ടൂര്‍ണമെന്റ് ഓര്‍ഗനൈസര്‍ മുഷ്‌റഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!