Section

malabari-logo-mobile

തിരൂരില്‍ ബൈക്കപകടത്തില്‍ പെട്ട് പോളിടെക്‌നിക് വിദ്യാര്‍ത്ഥി മരിച്ചു.

HIGHLIGHTS : തിരൂര്‍: ബൈക്ക് അപകടത്തില്‍ പോളിടെക്‌നിക്

തിരൂര്‍: ബൈക്ക് അപകടത്തില്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥി മരിച്ചു. തിരൂര്‍ കട്ടച്ചിറ സ്വദേശി പണ്ടാരവളപ്പില്‍ അബ്ദുല്‍കരീമിന്റെ മകന്‍ മുഹമ്മ്ദ് അഫ്‌ലഹ് (19) ആണ് മരിച്ചത്. സ്വകാര്യ ബസ് ബൈക്കില്‍ തട്ടിയതിനെത്തുടര്‍ന്ന് തെറിച്ചുവീണതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

തിരൂര്‍-ചമ്രവട്ടം റൂട്ടില്‍ ബോയ്‌സ് ഹൈസ്‌കൂളിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക്കിലെ ഇലക്‌ട്രോണിക്‌സ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് അഫലഹ്. രാവിലെ കട്ടച്ചിറ റോഡില്‍ നിന്ന് പോളിടെക്‌നിക്കിലേക്ക് ബൈക്കില്‍ വരുന്നതിനിടെ ബസ്സിടിക്കുകയായിരുന്നുവെന്ന് കരുതുന്നു. അഫ്‌ലഹിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

sameeksha-malabarinews

മുഹമ്മദ് അഫ്‌ലഹിന്റെ മാതാപിതാക്കളായ അബ്ദുല്‍ കരീമും സാബിറയും സഹോദരങ്ങളായ ഉവൈസും ബാപ്പുവും ഫുജൈറയിലാണ്. ഇവര്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 10 ന് കട്ടച്ചിറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യത്ത് ഖബറടക്കും.

ദുഃഖസൂചകമായി എസ്.എസ്.എം പോളിടെക്‌നിക്കിലെ റഗുലര്‍ ക്ലാസുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!