HIGHLIGHTS : വേഗതയിലും ആഢംബരത്തിലും രാജകീയ പ്രൗഢിയോടെ നിരത്തുകളിലൂടെ കുതിച്ച് നീങ്ങുന്ന
വേഗതയിലും ആഢംബരത്തിലും രാജകീയ പ്രൗഢിയോടെ നിരത്തുകളിലൂടെ കുതിച്ച് നീങ്ങുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ഇതാവരുന്നു പുതിയൊരു ഇരുചക്ര പ്രമാണി. ഇരുചക്രവാഹനം എന്നു പറയുമ്പോള്‍ ഇവന്‍ നമ്മുടെ സൈക്കിളാണുകേട്ടോ. 21 ലക്ഷം രൂപയാണ് ഈ സൈക്കിളിന്റെ വില. ഇത്രവിലയ്ക്കു മാത്രം എന്ത് പ്രത്യേകതയാണ് ഈ സൈക്കിളിനെന്നാലോചിച്ച് തല പുണ്ണക്കണ്ട….
ഒന്നാമത്തെ പ്രത്യേകത എന്തെന്നു വെച്ചാല്‍ ലോകത്തെ ആഢംബര കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിനാണ് ഈ 21 ലക്ഷം രൂപ വില വരുന്ന സൈക്കിള്‍ നിര്‍മിക്കുന്നത് എന്നതു തന്നെയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഉന്നത സാങ്കേതിക വിദ്യയിലാണ് ഈ സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്.
മറ്റൊരു പ്രത്യേകതയായി ചൂണ്ടികാണിക്കുന്നത് ഫോര്‍മുല വണ്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മെറ്റീരിയലാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് നിര്‍മിച്ചിരിക്കുന്നത് കാര്‍ബണ്‍ ഫൈബറിലാണ് ഇരുമ്പിനേക്കാള്‍ കനം കുറഞ്ഞതും എന്നാല്‍ ഇരുമ്പിനേക്കാള്‍ കരുത്തുള്ളതുമായ മെറ്റീരിയലാണിത്. കൂടാതെ ഹൈഡ്രോളിക് ബ്രേക്കിങ് സംവിധാനമാണുപയോഗിക്കുന്നത്.
ഈ കിടിലന്‍ സൈക്കിള്‍ ഏഴ് നിറങ്ങളില്‍ ലഭ്യമാണ്.