Section

malabari-logo-mobile

ഖത്തറില്‍ പഴകിയ ഭക്ഷണംകണ്ടെത്തിയ ഹോട്ടലുകള്‍ അടപ്പിച്ചു

HIGHLIGHTS : ദോഹ: പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ രാജ്യത്തെ പ്രമുഖ ഭക്ഷണശാലകളില്‍ ചലത്‌ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം(ബലദിയ) അടച്ചുപൂട്ടി....

Untitled-1 copyദോഹ: പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ രാജ്യത്തെ പ്രമുഖ ഭക്ഷണശാലകളില്‍ ചലത്‌ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം(ബലദിയ) അടച്ചുപൂട്ടി. ബലദിയ നടത്തിയ പരിശോധനയില്‍ ചിലഹോട്ടലുകളില്‍ തയ്യാറാക്കി ഭക്ഷണങ്ങളില്‍ ചെറുപ്രാണികളെ കണ്ടെത്തി.  റസ്റ്റോറന്‍റുകള്‍, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍, ജ്യൂസ് സ്റ്റാളുകള്‍, ഭക്ഷണശാലകള്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്.

പ്രമുഖ ഫാസ്റ്റ് ഫുഡ് കേന്ദ്രമായ സബ്വേ സാന്‍റ്വിച്ച് ഷോപ്പിന്‍െറ കര്‍ത്തിയാത്ത് ശാഖയിലെ (ത്വയിബ പെട്രോള്‍ സ്റ്റേഷന്‍ നോര്‍ത്ത് ഗറാഫ) ആഹാരസാധനങ്ങളില്‍ പ്രാണികളെ കണ്ടത്തെിയതിനത്തെുടര്‍ന്ന് ഏഴ് ദിവസത്തേക്ക് അടച്ചതായി മന്ത്രാലയത്തിന്‍െറ വെബ് സൈറ്റില്‍ വ്യക്തമാക്കി. ദക്ഷിണേഷ്യന്‍ റസ്റ്റോറായ മൈദറിലെ അല്‍ ഇസ്കന്ദര്‍ റസ്റ്റോറന്‍റ് മുപ്പത് ദിവസത്തേക്കും അടപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിശോധനയത്തെുടര്‍ന്ന് ഇവിടെ അടപ്പിച്ചത്. ഹോട്ടലിലെ ഫ്രിഡ്ജില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ഥങ്ങളും അഴുകിയ തക്കാളികളും മറ്റു പച്ചക്കറികളും കണ്ടത്തെിയതിനാലാണിത്. ഫ്രിഡ്ജിനകത്ത്  പ്രാണികളെയും കണ്ടത്തെി. ഹോട്ടലിന് മുമ്പില്‍ പിഴയടക്കാനുള്ള ഉത്തരവും ബലദിയ പതിച്ചിട്ടുണ്ട്.
ബര്‍വ സിറ്റിയിലെ പ്രശസ്ത ഹോട്ടലായ തായ് സ്മൈലിനും ഒരു മാസത്തേക്ക് ബലദിയയുടെ താഴ് വീണിരുന്നു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ റസ്റ്റോറന്‍റില്‍നിന്നും പരിശോധകര്‍ കണ്ടെടുത്തതിനാലായിരുന്നു നടപടി. വില്ലാജിയോ മാളിലെ ഗ്രാന്‍ കഫേ റസ്റ്റോറന്‍റും 45 ദിവസത്തേക്ക് അടച്ചിടാന്‍ ഈ മാസം 11ന് ബലദിയ ഉത്തരവിട്ടിരുന്നു. ഇവിടെ നിന്ന, കാലാവധി കഴിഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെടുത്തതിനത്തെുടര്‍ന്നായിരുന്നു ഇത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!