Section

malabari-logo-mobile

കോട്ടക്കുന്ന്‌ അഡ്വഞ്ചര്‍ പാര്‍ക്ക്‌ ശിലാസ്ഥാപനം ഒന്നിന്‌

HIGHLIGHTS : മലപ്പുറം: മലപ്പുറത്തിന്‌ പുതുവത്സര സമ്മാനമായി കോട്ടക്കുന്നില്‍ അഡ്വഞ്ചര്‍ പാര്‍ക്ക്‌ വരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള കേരള അഡ്വഞ്ചര്‍ ...

മലപ്പുറം: മലപ്പുറത്തിന്‌ പുതുവത്സര സമ്മാനമായി കോട്ടക്കുന്നില്‍ അഡ്വഞ്ചര്‍ പാര്‍ക്ക്‌ വരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ്‌ പാര്‍ക്ക്‌ വരുന്നത്‌. സാഹസികത ഇഷ്ടപെടുന്നവര്‍ക്ക്‌ ഉപയോഗിക്കാവുന്ന തരത്തിലുള്ള എട്ട്‌ ഘടകങ്ങളാണ്‌ പാര്‍ക്കിലുണ്ടാവുക. 25 ദിവസത്തിനകം പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും.

ജനുവരി ഒന്നിന്‌ രാവിലെ ഒമ്പതിന്‌ ടൂറിസം മന്ത്രി എ.പി അനില്‍ കുമാര്‍ പാര്‍ക്കിന്റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച്‌ ജമീല എന്നിവര്‍ പങ്കെടുക്കും.

sameeksha-malabarinews

സിപ്‌ ലൈന്‍, ഡബ്‌ള്‍ റോപ്‌, ബര്‍മ ബ്രിജ്‌, റോപ്‌ ടണല്‍, കമാന്‍ഡോ നെറ്റ്‌, സ്‌പൈഡര്‍ നെറ്റ്‌, സ്ലാക്ക്‌ ലൈന്‍, സോര്‍ബ്‌ ബാള്‍ എന്നിവയാണ്‌ അഡ്വഞ്ചര്‍ പാര്‍ക്കിലുള്ളത്‌. കോട്ടക്കുന്നിന്റെ തെക്ക്‌ ഭാഗത്ത്‌ മഴക്കുഴിയോട്‌ ചേര്‍ന്നാണ്‌ പാര്‍ക്ക്‌ വരുന്നത്‌. കോട്ടക്കുന്ന്‌ സമഗ്ര മാസ്‌റ്റര്‍ പ്ലാനിലുള്‍പ്പെട്ട പദ്ധതിയാണിത്‌. മാസ്റ്റര്‍ പ്ലാനിലെ പ്രധാന പദ്ധതികളായ മിറാക്കിള്‍ ഗാര്‍ഡന്‍, പാര്‍ട്ടി ഹാള്‍, സൈക്കിള്‍ ട്രാക്ക്‌ എന്നിവയുടെ നിര്‍മാണവും ഉടന്‍ തുടങ്ങും. ഇതിനായി രണ്ട്‌ കോടി അനുവദിച്ചിട്ടുണ്ട്‌. കോട്ടക്കുന്നിനെ പ്രകാശപൂരിതമാക്കുന്നതിന്‌ വിവിധ നിറത്തിലുള്ള ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്‌. 13 ലക്ഷം ചെലവിലാണ്‌ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്‌. മാര്‍ച്ചിന്‌ മുമ്പ്‌ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തിയും പൂര്‍ത്തീകരിക്കുമെന്ന്‌ ഡി.ടി.പി.സി സെക്രടറി വി. ഉമ്മര്‍ കോയ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!