Section

malabari-logo-mobile

കെനിയയില്‍ 105 ടണ്‍ ആനകൊമ്പ് കത്തിച്ചു

HIGHLIGHTS : നെയ്‌റോബി: വേട്ടക്കാരില്‍ നിന്നും പിടിച്ചെടുത്ത 105 ടണ്‍ ആനകൊമ്പ് കെനിയ കത്തിച്ചു. ആനവേട്ട തടയുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമാണിത്. നെയ്‌റോബി ന...

el-rനെയ്‌റോബി: വേട്ടക്കാരില്‍ നിന്നും പിടിച്ചെടുത്ത 105 ടണ്‍ ആനകൊമ്പ് കെനിയ കത്തിച്ചു. ആനവേട്ട തടയുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമാണിത്. നെയ്‌റോബി നാഷണല്‍ പാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ ചിതയിലാണ് ആനക്കൊമ്പുകള്‍ കത്തിയമര്‍ന്നത്. 1.35 ടണ്‍ കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും നശിപ്പിച്ചിട്ടുണ്ട്.

വേട്ടയാടി കൊല്ലപ്പെട്ട ഏഴായിരത്തോളം ആനകളുടെ കൊമ്പുകള്‍ ഇതില്‍പ്പെടും. പതിനൊന്ന് ചിതകളിലാണ് ഇവ കത്തിച്ചത്. കെനിയ പ്രസിഡന്റ് ഉഹ്രു കെനിയാട്ട ആദ്യ ചിതയ്ക്ക് തീകൊളുത്തി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആനവേട്ടയും ആനകൊമ്പ് വില്‍പനയും പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് കെനിയാട്ട ആവശ്യപ്പെട്ടു. ആനകളെ കൊല്ലുന്നത് ആഫ്രിക്കന്‍ പൈതൃകത്തിന്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കെനിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അധികം ആനക്കൊമ്പുകള്‍ ഒരുമിച്ച് കത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

sameeksha-malabarinews

ആഫ്രിക്കയില്‍ വര്‍ഷം തോറും 30,000 ആനകള്‍ വേട്ടയാടപ്പെടുന്നതായാണ് കണക്ക്. ഏഷ്യയിലെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആനക്കൊമ്പ് ശില്പ നിര്‍മ്മാണ സ്ഥാപനങ്ങളിലേക്കാണ് ഇവ എത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!