Section

malabari-logo-mobile

കലാശക്കൊട്ടോടെ പ്രചരണത്തിന് കൊടിയിറങ്ങി.

HIGHLIGHTS : പിറവം: പിറവം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന്റെ കൊട്ടികലാശം 5മണിയോടെ അവസാനിച്ചു. ആവേശത്തിമിര്‍പ്പിലായ പിറവം പ്രചരണചൂടില്‍ ഇളകിമറിയുകയായിരുന്ന...

പിറവം: പിറവം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന്റെ കൊട്ടികലാശം  5മണിയോടെ അവസാനിച്ചു. ആവേശത്തിമിര്‍പ്പിലായ പിറവം പ്രചരണചൂടില്‍ ഇളകിമറിയുകയായിരുന്നു. കൊടികളുയര്‍ത്തിയും വാദ്യസംഗീതങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടിയും നിറങ്ങളില്‍ കുളിച്ചും പ്രവര്‍ത്തകര്‍ നിറഞ്ഞാടി. നേതാക്കളുടെ സാന്നിദ്ധ്യം അണികളെ ആവേശത്തിമിര്‍പ്പിലാക്കി.

നഗരം മുഴുവന്‍ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. വലിയ മുന്നൊരുക്കങ്ങളാണ് ഇരുകൂട്ടരും നടത്തിയത്. ഉച്ചയോടെ തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിചേരുകയായിരുന്നു. ഇരുമുന്നണികള്‍ക്കൊപ്പം ബി.ജെ.പിയും കൊട്ടിക്കലാശത്തിനിറങ്ങിയിരുന്നു.

sameeksha-malabarinews

ഇനി നിശ്ശബ്ദപ്രചരണത്തിന്റെ നാളുകള്‍. രാജ്യം ഉറ്റുനോക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ കേരളമാരു ഭരിക്കണമെന്നു പോലും തീരുമാനിക്കപ്പെട്ടേക്കാവുന്ന ഈ തെരഞ്ഞെടുപ്പുഫലം തങ്ങള്‍ക്കനുകൂലമാക്കുന്നതിനായി അവസാനവട്ട തന്ത്രങ്ങളും മറുതന്ത്രങ്ങളും മെനയുന്ന രണ്ടു രാവുകളാണ് ഇനി പിറവത്ത് ബാക്കിയുള്ളത്. 134 ബൂത്തുകളിലായി മാര്‍ച്ച് 17 ന് പിറവത്തിന്റെ, കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കപ്പെടും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!