Section

malabari-logo-mobile

അബ്ദുള്‍ ഷുക്കൂര്‍ വധം ; പി ജയരാജന്‍ അറസ്റ്റില്‍

HIGHLIGHTS : കണ്ണൂര്‍ : ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കണ്ണൂര്‍ : ഷുക്കൂര്‍ വധക്കേസില്‍ സിപ്‌ഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി 120 ഡി,118 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചനാകുറ്റം ചുമത്തിയാണ് അറസ്റ്റ്.

14 ദിവസത്തേക്ക് റിമാാന്റ് ചെയ്തു. അദേഹത്തെ സെന്‍ട്രല്‍ ജയ്‌ലിലേക്കയക്കും. നാളെ കണ്ണൂരില്‍ ഹര്‍ത്താല്‍.

sameeksha-malabarinews

ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്ത നടപടി പക്ഷപാതപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

അറസ്റ്റ് നീതിപൂവര്‍വകമല്ല. ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കേണ്ടത് ആവശ്യമാണ് പ്രതിഷേധം ഉയര്‍ന്നുവരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. നാല്‍പാടി വാസു വധക്കേസിലും സേവ്യറി ഹോട്ടലിലെ നാണു കൊല്ലപ്പെട്ട കേസിലും ഇ.പി. ജയരാജന്‍ വധശ്രമക്കേസിലും പ്രതിയായ കെ. സുധാകരനെതിരായി വ്യക്തമായ വെളിപ്പെടുത്തലുണ്ടായിട്ടുപോലും ഒരു കേസും എടുക്കുവാന്‍ തയാറായിട്ടില്ല.

മലപ്പുറം ഇരട്ടക്കൊലപാതകകേസിലെ പ്രതിയായ പി.കെ. ബഷീര്‍ എം.എംല്‍എയെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വിഎസ്  പറഞ്ഞു.

നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. രാഷ്ട്രിയ പ്രേരിതമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി.

കണ്ണൂര്‍ സിഐ ഓഫീസില്‍ വെച്ച് അരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജയരാജനെ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ വ്യാപക പ്രതിഷേധം.

 

അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് പി ജയരാജന്‍ ചോദ്യംചെയ്യാന്‍ ഹാജരായപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലീഗിന്റെ താളത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. ഇന്ന് ഹാജരായത് പ്രതിചേര്‍ക്കാനുള്ള ക്ഷണപത്രം കിട്ടിയത് അനുസരിച്ചാണ് അദേഹം പറഞ്ഞു.

കണ്ണൂര്‍ ടൗണ്‍ സി ഐ ഓഫീസില്‍ ഹാജരായപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരി ക്കവെയാണ് ഈ കാര്യം ജയരാജന്‍. സിപിഐ(എം) നേതാക്കളോടൊപ്പം പ്രകടനമായാണ് ജയരാജന്‍ എത്തിയത്. എം വി ജയരാജന്‍, പി കെ ശ്രീമതി, ജയിംസ് മാത്യു തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ജയരാജന്‍ എത്തിയത്.

ടിവി രാജേഷ് എംഎല്‍എയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!