സിനിമ

മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ സ്റ്റാര്‍ മോഹനന്‍ലാലും വോട്ടു രേഖപ്പെടുത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പോളിംഗ് ബൂത്തുകളിലെത്തി വോട്ടുകള്‍ രേഖപ്പെടുത്തി. മോഹന്‍ലാല്‍ തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവന്‍മുഗള്‍ എല്‍പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.അരമണിക്കൂറോളം ക്യൂ നിന്ന് വോട്ട് ചെയ്തതിനു ശേഷമാണ് താരം മടങ്ങിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ‘ഇതാണ് എന്റെ സന്ദേശം’ എന്ന് പറഞ്ഞ താരം, തന്റെ കടമ പൂര്‍ത്തിയാക്കിയെന്നും ഇനി കേരളത്തിന്റെ ഊഴമാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. മമ്മൂട്ടി എറണാകുളം […]

‘ഞാന്‍ അങ്ങനെ സിനിമ ഉപേക്ഷിച്ചു;ഒരു കോടീശ്വരനെ വിവാഹം കഴിച്ചു, നാല് കുട്ടികളുണ്ട്’വ്യാജവാര്‍ത്തയ്ക്ക് പരിഹാസ പോസ്റ്റുമായി തൃഷ

തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളേയും വ്യാജ വാര്‍ത്തകളേയും പരിഹസിച്ച് നടി തൃഷ. തൃഷ പുതിയ സിനിമകളിലൊന്നും ഒപ്പുവയ്ക്കുന്നില്ലെന്നും അഭിനയം നിര്‍ത്താന്‍ പോകുകയാണെന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇത് വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണിപ്പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തൃഷയുടെ പരിഹാസ രൂപേണയുള്ള പ്രതികരണം ഉണ്ടായിരിക്കുന്നത്. ‘ ഞാന്‍ അങ്ങനെ സിനിമ ഉപേക്ഷിച്ചു, ഒരു കോടീശ്വരനായ ബിസിനസുകാരനെ വിവാഹം കഴിച്ചു, നാല് കുട്ടികളുണ്ട്, ഇന്നലെ അവര്‍ക്ക് രണ്ട് വയസ് തികഞ്ഞു! വേറെ എന്തെങ്കിലും ഇതിന്റെ കൂടെ ചേര്‍ക്കാനുണ്ടോ

വിഷുവിനു തിയേറ്ററിൽ ആഘോഷമാക്കാൻ പള്ളിച്ചട്ടമ്പി എത്തുന്നു

ഈ വർഷത്തെ വമ്പൻ വിഷു റിലീസായി എത്തുന്ന ടൊവിനോ തോമസ് – ഡിജോ ജോസ്‌ ആന്റണി കൂട്ടുകെട്ടിന്റെ പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി‘യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഈസ്റ്റർ ദിനത്തിൽ രാവിലെ 11.11 മണിക്കാണ് അണിയറ പ്രവർത്തകർ ട്രെയ്‌ലർ പുറത്തു വിട്ടത്. ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ത്രില്ലിങ്ങും ടോവിനോയുടെ ആക്ഷൻ പരിവേഷവും ഡിജോ ജോസ്‌ ആന്റണി എന്ന സംവിധായകന്റെ മേക്കിങ് ക്വാളിറ്റിയും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. വേൾഡ്

ഞങ്ങള്‍ക്കിടയില്‍ ഒരുതരം വിരസതയും ഈഗോയും വന്നു;പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

ലിസിയുമായി പിരിയാനിടയാക്കിയ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മുപ്പത്തിരണ്ട് വര്‍ഷത്തെ തങ്ങളുടെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരുതരം വിരസതയും ഈഗോയും കടന്നുവന്നപ്പോഴാണ് അകലാന്‍ തീരുമാനിച്ചതെന്ന് അദേഹം തുറന്നുപറഞ്ഞിരിക്കുകയാണ്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് പരസ്പരം മിസ്സ് ചെയ്യുന്നു വെന്ന് മനസ്സിലായപ്പോഴാണ് വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രയദര്‍ശന്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ലിസിയും പ്രിയദര്‍ശനും പത്ത് വര്‍ഷം മുന്‍പാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ ലിസിയുമായി വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയ കാര്യം അടുത്തിടെ മിഡ് ഡേയ്ക്ക്

വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്- പ്രേക്ഷക ഹൃദയവും ബോക്‌സ് ഓഫീസും കീഴടക്കി ഈ ബ്രോസ്

നവാഗതനായ സവിന്‍ എസ് എ സംവിധാനം ചെയ്ത ‘വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ പ്രദര്‍ശനത്തിനെത്തി. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുറത്തിറക്കിയ ചിത്രം വന്‍ അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. നവാഗതര്‍ അണി നിരക്കുന്ന ചിത്രത്തിന് ആദ്യ ദിവസം തന്നെ അഞ്ച് കോടിക്ക് മുകളിലാണ് ആഗോള കളക്ഷന്‍ കിട്ടിയിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍ നിര്‍ത്തി നവാഗത സംവിധായകന്‍ സംവിധാനം ചെയ്ത ഒരു സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളില്‍

റെയില്‍വേ ട്രാക്കില്‍ തലവെച്ചുകിടന്ന മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്തു

ട്രിച്ചി: പ്രശസ്ത തമിഴ് നടനും ലാല്‍ഗുഡി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ മന്‍സൂര്‍ അലിഖാനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇദേഹം കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനിലെ റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി എം കരുണാനിധി 1953-ല്‍ കല്ലക്കുടിയില്‍ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പുനരാവിഷ്‌കാരമാണിതെന്നാണ് മന്‍സൂര്‍ അലിഖാന്‍ പറയുന്നത്. പൊലീസെത്തിയാണ് നടനെ ട്രാക്കില്‍ നിന്ന് മാറ്റിയത്. നടനെതിരെ പാളത്തില്‍ അതിക്രമിച്ചുകടന്ന് തടസ്സമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനും കേസെടുത്തു.ഇന്ത്യ ജനനായക പുലികള്‍ കക്ഷി എന്ന

error: Content is protected !!
Scroll to Top