Latest News

11 കോടി രൂപയുടെ സ്വര്‍ണ കടത്തിയെന്ന് എയര്‍ ഹോസ്റ്റസിന്റെ മൊഴി

കോഴിക്കോട്: പലതവണകളിലായി രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി കടത്തിയത് 11 കോടിയുടെ സ്വര്‍ണമെന്ന് കരിപ്പൂരില്‍ പിടിയിലായവരുടെ മൊഴി. അമ്പതിലേറെ തവണ സ്വര്‍ണം കടത്തിയിട്ടുള്ളതായി പിടിയിലായ

കോഴിക്കോട്ട് സകൂള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം പത്താംക്ലാസ്സുകരി ആത്മഹത്യ ചെയതു

കോഴിക്കോട് : ജില്ലയിലെ പെരുവണ്ണാമുഴിയിലെ ഓരു സ്‌കൂള്‍ കേന്ദ്രീകരിച്ചു നടന്ന പെണ്‍വാണിഭത്തില്‍ ഇരയായ പത്താംക്ലാസുകാരി ആത്മഹത്യ ചെയതതായി പരാതി.. മറ്റൊരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. നിരവധി പെണ്‍കുട്ടികള്‍ ഈ സംഘത്തിന്റെ ഇരകളായതായി സൂചന. പരാതിയില്‍ പെരുവണ്ണാമുഴി പോലീസ് കേസെടുത്തിട്ടുണ്ട്.

പരപ്പനങ്ങാടിയില്‍ സംഘര്‍ഷം ;പോലീസ് സ്‌റ്റേഷനു നേരെ കല്ലേറ് ലാത്തിച്ചാര്‍ജ്ജ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ മേപ്പള്ളി യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.

കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം; പട്ടാളക്കാരന്‍ അറസ്റ്റില്‍

കൊച്ചി: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വെച്ച് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച പട്ടാളക്കാരന്‍ അറസ്റ്റില്‍. കോട്ടയം പെരുമ്പായികാട് ഇടമറ്റത്ത് പികെ വര്‍ഗീസ് (50) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയതിന് എയര്‍ ഹോസ്റ്റസ് പിടിയില്‍

കോഴിക്കോട് : കരിപ്പൂര്‍ വിമാനതാവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ദുബായില്‍ നിന്നും കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിക്കുകയായിരുന്ന 6 കിലോ സ്വര്‍ണ്ണം പിടികൂടിയത്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വേദിയില്‍ തീയും പുകയും

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന ഹാളില്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട്. ഇതേ തുടര്‍ന്ന് പുക ഉയര്‍ന്നത് ജനസമ്പര്‍ക്ക വേദിയില്‍ പരിഭ്രാന്തിയുണ്ടാക്കി. സംഭവത്തില്‍ ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റു. പത്തനംതിട്ട സെന്റ്‌സ്റ്റീഫന്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍;പിണറായി.

കോഴിക്കോട് : ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പിണറായി വിജയന്‍. ഇരു സംഘടനകളും മുന്നോട്ടുവെക്കുന്നത് മതരാഷ്ട്രവാദമാണെന്നും മത നിരപേക്ഷത പുലരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടിനോടും യോജിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. മുഖ്യധാരാ മാസികയുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

ചമ്രവട്ടം വഴിയുള്ള ഗതാഗതം 20 ദിവസത്തേക്ക് നിരോധിച്ചു

തിരൂര്‍ : ചമ്രവട്ടം അയ്യപ്പക്ഷേത്രം മുതല്‍ ബിപി അങ്ങാടി വരെയുള്ള 8.5 കിലോ മീറ്റര്‍ റോഡ് റബറൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഈ ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു.

സമദാനിയെ കുത്തിയ ആള്‍ പോലീസ് കസ്റ്റഡിയില്‍

മലപ്പുറം : സമദാനിയെ കുത്തിയ ആള്‍ പോലീസ് കസ്റ്റഡിയില്‍. ഇന്ന് രാവിലെ കോട്ടക്കല്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ അബ്ദുള്‍ സമദ് സമദാനിയെ കുത്തി പരിക്കേല്‍പ്പിച്ച കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശി പുളിക്കല്‍ കുഞ്ഞാവ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നേരത്തെ കുറ്റിപ്പുറം പള്ളിതര്‍ക്കത്തിന്റെ പേരിലുണ്ടായ കത്തികുത്തി കേസില്‍ പ്രതിയാണ്.

സമദാനി എംഎല്‍എയ്ക്ക് കുത്തേറ്റു.

മലപ്പുറം: മുസ്ലീംലീഗ് നേതാവും കോട്ടക്കല്‍ എംഎല്‍എയുമായ അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു. സമദാനിയെ കോട്ടക്കല്‍ മിംമ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമദാനിയുടെ മുറിയിലെത്തി കുത്തുകയായിരുന്നു. മുഖത്താണ് മുറിവേറ്റിരിക്കുന്നത്. കുഞ്ഞാവ എന്നു പേുള്ളയാണാണ് ആക്രമിച്ചത് എന്നാണ് പ്രാഥമിക വിവരം.

error: Content is protected !!
Scroll to Top