തിരൂരങ്ങാടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്
തിരൂരങ്ങാടി : പന്താരങ്ങാടി പതിനാറിങ്ങലില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
തിരൂരങ്ങാടി : പന്താരങ്ങാടി പതിനാറിങ്ങലില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
ചേലേമ്പ്ര: കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുല്ലിപറമ്പ് പുഴയില്‍ മുങ്ങി മരിച്ചു. ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി ചെറൂളി അബൂബക്കറിന്റെ മകന്‍ എസ് വി എയുപി 6-ാംക്ലാസ് വിദ്യാര്‍ത്ഥി മൂഹമ്മദ് ഫാസിലാണ് മുങ്ങിമരിച്ചത്.
മനില:ഫിലിപ്പൈന്‍സില്‍ സംഹാരതാണ്ഡവമാടിയ ഹൈലില്‍ ചുഴലിക്കാറ്റില്‍ മരണസംഖ്യ പതിനായിരം കടന്നു. കാറ്റിനെ തുടര്‍ന്ന് കടലില്‍ രൂപം കൊണ്ട കൂറ്റന്‍തിരമാലകള്‍ ഫിലിപ്പൈന്‍ തീരദേശഗ്രാമങ്ങളെ നക്കിത്തുടച്ചു നിരവധി പേരാണ് ഇവിടെ മരിച്ചുവീണത്. കാറ്റ് ഇപ്പോള്‍ വിയറ്റ്‌നാം തീരത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്.
താനൂര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് മംഗലാപുരം നാഗര്‍കോവില്‍ എക്‌സ്പ്രസ്സ് താനൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമടക്കം നടത്തിയ ശക്തമായ സുരക്ഷാ പരിശോധനയ്‌ക്കൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ഇതെ തുടര്‍ന്ന് വണ്ടി യാത്ര പുനരാരംഭിച്ചു.
പരപ്പനങ്ങാടി : കഴിഞ്ഞദിവസം പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്റെ മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കല്ലറിഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസ്.
കോഴിക്കോട്: പെരുവണ്ണാമുഴിയിലെ സ്‌കൂള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ ഇടനിലക്കാരി സറീന അറസ്റ്റില്‍. പെരുവണ്ണാമുഴി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ലൈംഗികത എന്നത് ഒരോരുത്തരുടെയും സ്വകാര്യതയാണെന്നും അത് തുറന്നു പറയുന്നതും പറയാതിരിക്കുന്നതും അവരുടെ വ്യക്തിപരമായ കാര്യം മാത്രമാണെന്നും നടി ലക്ഷ്മി ഗോപാലസ്വാമി. പല കാര്യങ്ങളും തുറന്നു പറയാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് തനെന്നും ,എന്നാല്‍ മലയാളി പുരുഷന്‍ മാരെയാണ് തനിക്കേറ്റവും ഇഷ്ടമെന്നും അവര്‍ മറകൂടാതെ പറഞ്ഞു.
ഓസ്‌ട്രേലിയ: ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങള്‍ ബിയര്‍ കുപ്പിയില്‍ പതിച്ച് വില്‍പ്പന നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒസ്‌ട്രേലിയന്‍ ബിയര്‍ കമ്പനിയാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പതിച്ച ബിയര്‍ കുപ്പികള്‍ വിപണിയിലിറക്കിയിരിക്കുന്നത്.
ദില്ലി: കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പങ്കെടുക്കില്ല. തീരുമാനം 24 മണിക്കൂറിനകം ശ്രീലങ്കന്‍ സര്‍ക്കാരിനെ അറിയിക്കും. അതെസമയം ഇന്ത്യന്‍ സംഘത്തെ ആര് നയിക്കുമെന്നതിലും തീരുമാനമായില്ലെന്ന് വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
സെബു: ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ഹയാന്‍ ചുഴിലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. ഏഴ് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ നിലം പതിച്ചു. ഇവിടെ വൈദ്യുതി വിതരണവും വാര്‍ത്താവിനിമയവും തടസ്സപ്പെട്ടു.