Latest News

വയനാട് ഇടുക്കി ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍

കൊച്ചി : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതനില്‍ പ്രതിഷേധിച്ച് വയനാട,് ഇടുക്കി ജില്ലകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, കണ്ണൂര്‍,മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങളിലുമാണ് ഇന്ന് ഹര്‍ത്താല്‍.

കസതൂരിരംഗന്‍ റിപ്പോര്‍ട്ട് നടിപ്പിലായി

ദില്ലി: പശ്ചിമഘട്ട് സംരക്ഷണം സംബന്ധിച്ച് ഗാഡ്ഗില്‍ സമിതിയുടെ ശുപര്‍ശകളുടെ തുടര്‍ച്ചയായി തയ്യാറാക്കിയ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കി. ഇത് സംബന്ധിച്ച ഉത്തരവ്

താന്നാളൂരില്‍ വീട്ടുമുറ്റ് നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്തു

താനൂര്‍: വീടുമുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുന്നകാര്‍ അടിച്ചു തകര്‍ത്തു. താന്നാളൂര്‍ കോട്ട്വാലപീടികക്ക് സമീപം തോട്ടുങ്ങല്‍ ഉസ്മാന്റെ പ്രൈവറ്റ് കാറാണ് തകര്‍ത്തത്. വ്യാഴാഴ്ച അര്‍ധരാത്രി രണ്ടുമണിയോടെയാണ് സംഭവം.

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പരപ്പനങ്ങാടി: മോഷണ കേസില്‍ ജാമ്യത്തിലിറങ്ങി മൂങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കു ശേഷം പോലീസ് പിടിയിലായി. പരപ്പനങ്ങാടി ചാപ്പപടി സ്വദേശി അത്തക്കന്റെ പുരയ്ക്കല്‍ സിദ്ധിഖ്(40) ആണ് പിടിയിലായത്. താനൂര്‍ കോര്‍മന്‍ കടപ്പുറത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.

ഹെല്‍മറ്റിടാതെ ബൈക്കോടിച്ചാല്‍ ലൈസന്‍സ് റദ്ധാക്കില്ല

തിരു : ഹെല്‍മറ്റ് ധരിക്കാതെ ഇരു ചക്രവാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ധാക്കുമെന്ന വിഷയത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ്ങ് സത്യാവസ്ഥ വെളിപ്പെടുത്തി.
ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ധാക്കുമെന്ന വാര്‍ത്ത ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

പറക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ കടലില്‍ വീണു

മിയാമി : പറക്കുന്ന ചെറു വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ കടലില്‍ വീണു. വിമാനത്തിലെ പൈലറ്റാണ് യാത്രക്കാരന്‍ കടലില്‍ വീണ വിവരം ഫെഡറല്‍ ഏവിയെഷന്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് വിളിച്ചു പറഞ്ഞത്.

11 കാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

കോഴിക്കോട് : പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. താമരശ്ശേരി കൂടത്താടി ചുണ്ടകുന്ന് ലക്ഷം വീട് കോളനി മരുതോംകുന്നുമ്മല്‍ മണിച്ചേരിയില്‍ സുരേഷ് (36) ആണ് പോലീസ് പിടിയിലായത്. ഒരു വര്‍ഷമായി ഇയാള്‍ മകളെ പീഡിപ്പിച്ച് വരികയായിരുന്നു.

സച്ചിന്‍ ടെസ്റ്റ്:സച്ചിന്‍ പുറത്ത്

മുംബൈ : വിടവാങ്ങല്‍ ടെസ്റ്റില്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി 74 റണ്‍സെടുത്ത് സച്ചിന്‍ പുറത്തായി. 118 പന്തില്‍ 12 ഫോര്‍ അടക്കം എടുത്താണ് സച്ചിന്‍ 74 റണ്‍സെടുത്തത്. അവസാന മല്‍സരത്തിന്റെ യാതൊരു സമ്മര്‍ദ്ധവുമില്ലതെ ആരാധകര്‍ക്ക് നേരെ ബാറ്റ് എടുത്ത് വീശിയ ശേഷമാണ് സച്ചിന്‍ മടങ്ങിയത്. ഡി ഒ നരൈന്റെ പന്തില്‍ ഡാരന്‍ സമി സ്ലപ്പിള്‍ പിടിച്ചാണ് സച്ചിന്‍ പുറത്തായത്.

ഇ അഹമ്മദിന്റെ വീടിന് മാവോയിസ്റ്റ് ഭീഷണി

കണ്ണൂര്‍ : കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ വീടിന് നേരെ മാവോയിസ്റ്റ് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. അയ്യംങ്കാളി പട മാവോയിസ്റ്റുകളുടെ സഹായത്തോടുകൂടി ഇ അഹമ്മദിന്റെ വീട് വളഞ്ഞ് ആക്രമിക്കുമെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇ അഹമ്മദിന്റെ കണ്ണൂര്‍ താണയിലെ വീടിന് സായുധസേന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മംഗള എക്‌സപ്രസ്സ് പാളം തെറ്റി 7 മരണം 50 പേര്‍ക്ക് പരിക്ക്

മുംബൈ : ദില്ലി നിസാമുദ്ധീനില്‍ നിന്ന് എറണാകളത്തേക്ക് വരുന്ന 12618 മംഗള എക്‌സപ്രസ്സ് പാളത്തെറ്റി .അപകടത്തില്‍ 5 പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള ഗുട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്

error: Content is protected !!
Scroll to Top