Latest News

കടകളില്‍ നിന്നും ജീവനക്കാരെ കബളിപ്പിച്ച് പണംതട്ടി

വള്ളിക്കുന്ന്/പരപ്പനങ്ങാടി: വള്ളിക്കുന്നിലും പരപ്പനങ്ങാടിയിലും കടകളിലെ ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. തട്ടിപ്പു നടത്തിയ സമയത്ത് കടകലില്‍ ഉടമസ്ഥര്‍ ഉണ്ടായിരുന്നില്ല.

പരപ്പനങ്ങാടി സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്താകുന്നു

പരപ്പനങ്ങാടി: അര്‍ഹരായ എല്ലാവര്‍ക്കും സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ അനുവദിച്ചുകൊണ്ട് പരപ്പനങ്ങാടി പഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷം സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്താക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

ഖ്ത്തറില്‍ ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് തൊഴിലിടങ്ങളില്‍ ചൂഷണം

ദോഹ: ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് തൊഴിലിടങ്ങളില്‍ ചൂഷണം നടക്കുന്നുണ്ടെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.
വന്‍കിട പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യാപകമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആംനസ്റ്റി പഠനം നടത്തിയത്.

ലീഗ് ഹൗസിന് മുന്നില്‍ ലീഗ് മന്ത്രിമാരെ തടഞ്ഞ് പ്രതിഷേധം

കോഴിക്കോട് :ദേശീയപാതവികസനത്തിന് ഭൂമി ഏറ്റെടുക്കുന്വോള്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ കോഴിക്കോട് ലീഗ്ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലീം ലീഗ് പ്രവര്‍ത്തകസമിതി യോഗം നടന്നുകൊണ്ടിരിക്കെയാണ് നുറുകണക്കിന് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ഇവിടെക്കെത്തിയത്.

ഇടതു ഹര്‍ത്താല്‍ തുടങ്ങി

തിരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടുതമുന്നണി ആഹ്വാനം ചെയ്ത 12മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

ചാക്കോച്ചന്‍ വക്കീലായി

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ഇനി വക്കീലായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ലോ പോയിന്റ് എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ ആദ്യമായി വക്കീലായി വേഷമിടുന്നത്. ഈ ചിത്രത്തില്‍ അഡ്വ. സത്യ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.

വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുമായി മോട്ടറോള

മോട്ടറോള നൂതന സൗകര്യങ്ങളോട് കൂടിയുള്ള വില കുറഞ്ഞ സ്മാര്‍ട്ട ഫോണായ മോട്ടോ ജി പുറത്തിറക്കി. 180 ഡോളറാണ് മോട്ടോ ജിയുടെ വില. ബുധനാഴ്ച ബ്രസീലിലാണ് മോട്ടോജി അവതരിപ്പിച്ചത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അടുത്ത വര്‍ഷം തന്നെ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സ്ഥാനം ഉറപ്പികുമെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് പെണ്‍വാണിഭം; രണ്ട് പേരെ കൂടി റിമാന്‍ഡ് ചെയ്തു

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവ് പീഡന കേസില്‍ രണ്ട് പേരെ കൂടി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് മലയാളികള്‍ പിടികൂടി നാട്ടിലെക്കയച്ച എടത്തുങ്കര മുഹമ്മദ് ഷാഫി (24), ആയിലാണ്ടി ജുനൈസ് (23) എന്നിവരെ വ്യാഴാഴ്ച അനേ്വഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

തിരൂരില്‍ പ്രായപൂര്‍ത്തിയാകാതെ വിവാഹം ; കോടതി തടഞ്ഞു

തിരൂര്‍ : പ്രായപൂര്‍ത്തിയാകാതെ വിവാഹം നടത്താന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ വിവാഹം കോടതി തടഞ്ഞു. ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊന്നാനി ശിശുവികസന പദ്ധതി ഓഫീസര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിവാഹം തടഞ്ഞു കൊണ്ടുള്ള

മംഗള്‍യാന്‍ അഞ്ചാം ഘട്ടവും വിജയം കണ്ടു

ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാന്‍ അഞ്ചാം ഘട്ടവും വിജയകരമായി പിന്നിട്ടു. ഭൂമിയില്‍ നിന്ന് 1, 92, 874 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് മംഗള്‍യാന്‍ പേടകത്തെ വിജയകരമായി എത്തിച്ചത്. തടസ്സങ്ങളൊന്നും ഇല്ലാതെ ഇന്ന് പുലര്‍ച്ചെയാണ് അഞ്ചാം ഘട്ടം പിന്നിട്ടതെന്ന് ഐഎസ്ആര്‍ഒ അിറയിച്ചു.

error: Content is protected !!
Scroll to Top