Latest News

രശ്മിയെ ബിജു തലക്കടിച്ച് കൊന്നു; തന്റെ നഗ്നചിത്രങ്ങള്‍ കാട്ടി പലരില്‍ നിന്നും പണം വാങ്ങി; കോടതിയില്‍ സരിതയുടെ മൊഴി

കൊല്ലം : രശ്മി വധകേസില്‍ ബിജു രാധാകൃഷ്ണനെതിരെ സരിത എസ് നായര്‍ കോടതിയില്‍ മൊഴി നല്‍കി. രശ്മിയെ തലക്കടിച്ചു കൊന്നതാണെന്ന് സരിത കൊല്ലം കോടതിയില്‍ മൊഴി നല്‍കി.

നവവധുവിന്റെ ബാഗിനുള്ളില്‍ സിഗരറ്റ്; ഭര്‍ത്താവ് മൊഴി ചൊല്ലി

റിയാദ് : നവവധുവിന്റെ ഹാന്‍ഡ് ബാഗിനുള്ളില്‍ സിഗരറ്റ് കണ്ടതിനെ തുടര്‍ന്ന് വധുവിനെ ഭര്‍ത്താവ് മൊഴി ചൊല്ലി. സൗദി യുവാവാണ് തന്റെ ഭാര്യയുടെ ബാഗിനുള്ളില്‍ നിന്നും ബാഗ് പരിശോധിക്കുന്നതിനിടെ സിഗരറ്റ് കണ്ടത്.

ഡോള്‍ഫിന്‍ ബാറില്‍ മോഹന്‍ലാല്‍

ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാറാണ് മോളിവുഡ് അണിയറയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. തിരിവനന്തപുരം സ്ലാങ്ങില്‍ ബാറുടമയായി എത്തുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍.

സൂര്യനെല്ലി കേസ്: പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പിജെ കുര്യനെ ഒഴിവാക്കിയത് തെറ്റ്; ഹൈക്കോടതി

തിരു : സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ പിജെ കുര്യനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ഹൈക്കോടതി. കേസില്‍ നിന്നും പിജെ കുര്യനെ കുറ്റവിമുക്തനാക്കിയത് പരിശോധിക്കണമെന്ന് കാണിച്ച് സൂര്യനെല്ലി പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നിലമ്പൂര്‍ നഞ്ചകോഡ് പാത നടപ്പിലാകില്ല ?

മലപ്പുറം : പരിസ്ഥിതി ലോല പ്രദേശത്ത് ഉള്‍പ്പെട്ടതിനാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം നിലമ്പൂര്‍ നഞ്ചകോഡ് റെയില്‍വേ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. കോടികള്‍ ചിലവിട്ട് 238 കിലോമീറ്റര്‍ നിര്‍ദ്ദിഷ്ട പാതക്ക് വേണ്ടി സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

അങ്കോളയില്‍ ഇസ്ലാം മതം നിരോധിച്ചു

യുവാണ്ട: അങ്കോള എന്ന രാജ്യത്ത് ഇസ്ലാം മതം നിരോധിച്ചു. ഒരു അസാധാരണമായ തീരുമാനത്തിലൂടെയാണ് ലോകത്താദ്യമായി ഒരു രാജ്യം ഇസ്ലാം മതം നിരോധിക്കുന്നത്. അങ്കോളയിലെ ദേശീയ മാധ്യമങ്ങളാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇനിയൊരു പ്രഖ്യാപനം ഉണ്ടാകുന്നതുവരെ രാജ്യത്ത് ഇസ്ലാം മതം അനുവദനീയമല്ലെന്നാണ് അവിടത്തെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കരിപ്പൂര്‍ വഴി മലബാര്‍ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയും സ്വര്‍ണ്ണം കടത്തി :പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി

കോഴിക്കോട് :കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയതിന് പിടിയിലായ ഷഹബാസില്‍ നിന്ന് 10 കിലോയിലധികം സ്വര്‍ണ്ണം പ്രമുഖ ജ്വല്ലറിഗ്രൂപ്പായ മലബാര്‍ ഗോള്‍ഡും വാങ്ങിയതായി റിപ്പോര്‍ട്ട്. ഷഹബാസ് ഡിആര്‍ഐക്ക് നല്‍കിയ മൊഴിയിലാണ് ഈ വിവരം.

ഇതേ തുടര്‍ന്ന് മലബാര്‍ ഗ്രൂപ്പിന്റെ കോഴിക്കോട് ഓഫീസില്‍ ഡിആര്‍ഐ നടത്തിയ റെയഡില്‍ പല നിര്‍ണ്ണായക രേഖകളും പിടിച്ചടുത്തതായാണ് വിവരം. ന്നാല്‍ ഷഹബാസില്‍ നിന്ന് വാങ്ങിയത് കള്ളക്കടത്ത് സ്വര്‍ണ്ണമാണെന്ന്് അറിഞ്ഞിട്ടില്ലെന്നാണ് ജ്വല്ലറി ഗ്രൂപ്പിന്റെ വിശദീകരണം.

തിരൂര്‍ താലൂക്കില്‍ ഇന്ന് സ്വകാര്യബസ്സ് പണിമുടക്ക്

തിരൂര്‍ :പരപ്പനങ്ങാടിയില്‍ ബസ്സ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് എസ്‌ഐ ബസ്സ് ജീവനക്കാരെ കേസെടുത്ത് റിമാന്‍ഡ് ചെയ്ത് സംഭവത്തില്‍ താലൂക്കില്‍ ബസ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി.

പരപ്പനങ്ങാടി ബസ്സ് സമരം: യാത്രക്കാര്‍ ദുരിതത്തില്‍: നിസ്സംഗരായി അധികൃതര്‍

പരപ്പനങ്ങാടി പോലീസ് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് തിരൂര്‍ പരപ്പനങ്ങാടി റൂട്ടില്‍ ബസ്സ് ജീവനക്കാര്‍ നടത്തിവരുന്ന പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക്,

സ്‌കൂള്‍കായികമേളയിലെ വേഗതയേറിയതാരം മലപ്പുറത്ത് നിന്ന്

സീനിയര്‍ ആണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ മലപ്പുറം എലംകുളം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്ാര്‍ത്ഥിയ്ായ അശ്വിനാണ് ജില്ലയുടെ അഭിമാനഭാജനമായത്.

error: Content is protected !!
Scroll to Top