Latest News

പരപ്പനങ്ങാടിയില്‍ ലോക്കപ്പ് മര്‍ദ്ദനം: വള്ളിക്കുന്ന് സ്വദേശിയെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു

പരപ്പനങ്ങാടി എസ്‌ഐയെ കയ്യേറ്റം ചെയ്തു എന്ന് കേസില്‍ അറസ്റ്റ് ചെയ്തയാളെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ചൊവ്വാഴ്ച ചെട്ടിപ്പടിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത ചെട്ടപ്പടി ഹെല്‍ത്ത് സെന്റര്‍ സ്വദേശി കാരാട്ട് അയ്യപ്പന്‍കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.

ഓണ്‍സൈന്‍ ന്യൂസ് പോര്‍ട്ടലുകളെ മാറ്റി നിര്‍ത്താനാകില്ല; മന്ത്രി കെ സി ജോസഫ്

തിരുവനന്തപുരം : പുതിയകാലത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങളെ മാറ്റി നിര്‍ത്താനോ അവഗണിക്കാനോ കഴിയില്ലെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ്മന്ത്രി മന്ത്രി കെ സി ജോസഫ് പറഞ്ഞു. കേരള സര്‍ക്കാരിന്റെ മീഡിയാ ലിസ്റ്റിലുളള ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഡിജിറ്റല്‍ ന്യൂസ് മീഡിയ ഫെഡറേഷന്‍ ഉദ്ഘാടനം ചെയ്ത്

പ്ലീനത്തിന് തുടക്കം

പാലക്കാട്: സിപിഐഎം സംസ്ഥാന പ്ലീനം പാലക്കാട് തുടങ്ങി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം വിഎസ് അച്യുതാനന്ദന്‍ പാതക ഉയര്‍ത്തിയതോടെയാണ് പ്ലീനത്തിന് തുടക്കമായത്. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ കരുത്താര്‍ജ്ജിക്കുകയാണ് ലക്ഷ്യം.

അവയവദാന മഹത്വം വിളിച്ചോതി സന്ദേശയാത്ര

കോഴിക്കോട്: ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ദ്വിദിന സന്ദേശയാത്രക്ക് തുടക്കമായി.

ഏതൊരു പൊതുപ്രവര്‍ത്തകനും പൗരനും തമ്മിലുള്ള ബന്ധമാണ് ഞാനും ഗണേഷ് കുമാറും തമ്മില്‍;സരിത

കൊച്ചി: ബിജു രാധാകൃഷ്ണന്‍ തന്നകുറിച്ചു പറയുന്ന കഥകളെല്ലാം തന്നെ കെട്ടിച്ചമച്ച കഥകള്‍ മാത്രമാണെന്ന് സോളാര്‍തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍. ഏതൊരു പൗരനും ജനപ്രതിനിധിയും തമ്മിലുള്ള ബന്ധം മാത്രമാണ് തനിക്ക് ഗണേഷ് കുമാറുമായുള്ളതെന്ന് സരിത വ്യക്തമാക്കി.

പരപ്പനങ്ങാടി എസ്‌ഐയെ കയ്യേറ്റം ചെയ്തു

പരപ്പനങ്ങാടി :പരപ്പനങ്ങാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ മേപ്പള്ളിയെ കയ്യേറ്റം ചെയ്തതിന് കേസ്. എസ്‌ഐയെ കയ്യേറ്റം ചെയ്ത ചെട്ടപ്പടി ഹെല്‍ത്ത് സെന്റര്‍ സ്വദേശി കാരാട്ട് അയ്യപ്പന്‍കുട്ടി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

തിരൂര്‍ നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം

തിരൂര്‍ : തിരൂര്‍ അഞ്ചാംവാര്‍ഡ് നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി മിശഹബ് തിരഞ്ഞെടുക്കപ്പെട്ടു. ലീഗ് വിമതന്‍ കുളങ്ങരവീട്ടില്‍ മുഹമ്മദ് കുട്ടി നേടിയ 284 വോട്ടിനെതിരെ 328 വോട്ട് നേടി 44 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മിശഹബ് വിജയം ഉറപ്പിച്ചത്.

കൂടംകുളത്ത് ബോംബ് സ്‌ഫോടനം; 6 പേര്‍ കൊല്ലപ്പെട്ടു

കൂടംകുളം : കൂടംകുളത്ത് ഒരു വീട്ടില്‍ നാടന്‍ ബോംബ് പൊട്ടി രണ്ട് കുട്ടികളടക്കം 6 പേര്‍ മരിച്ചു. ഇടന്തിക്കരൈ സുനാമികോളനിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടംകുളം ആണവനിലയത്തിനെതിരായി സമരം നടത്തുന്ന കേന്ദ്രത്തിന് സമീപത്തായാണ് സ്‌ഫോടനം ഉണ്ടായത്.

എറണാകുളത്തിന് കിരീടം

കൊച്ചി : എറണാകുളത്തിന് കിരീടം. സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ എറണാകുളം ജേതാക്കളായി. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കിരീടം ആതിഥേയര്‍ 251 പോയിന്റോടെയാണ് തരിച്ചു പിടിച്ചത്. പാലക്കാട് 218 പോയിന്റോടെ റണ്ണറപ്പായി.

ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ലീഗ് മത്സരം; 8 ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

ദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായുള്ള ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ലീഗ് മത്സരങ്ങള്‍ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത പതിനാറ് ടീമുകളില്‍നിന്ന് എട്ട് ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

error: Content is protected !!
Scroll to Top