Latest News

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടർമാർക്ക് ഏപ്രിൽ 9-ന് ശമ്പളത്തോടുകൂടിയ അവധി

പുതുച്ചേരി നിയമസഭാ  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന പുതുച്ചേരി വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏപ്രിൽ ഒൻപതിന് (വ്യാഴം) സർക്കാർ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു.  കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പുതുച്ചേരിയിലെ വോട്ടർമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.  സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും കാഷ്വൽ/ദിവസ വേതനക്കാർക്കും അവധിക്ക് അർഹതയുണ്ട്.   1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135B പ്രകാരമാണ് ഈ നടപടി.

വള്ളിക്കുന്നില്‍ നിന്നും മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പടിയില്‍

വള്ളിക്കുന്ന്: വീടിന്റ വാതില്‍ തകര്‍ത്ത് മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പടിയില്‍. ആനങ്ങാടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചുടലപ്പറമ്പ് ഉള്ളണം സ്വദേശി പട്ടകത്ത് മുഹമ്മദ് അഫ്‌സല്‍(30) ആണ് പിടിയിലായത്. കഴിഞ്ഞ 24 ാം തിയതിയാണ് അരിയല്ലൂര്‍ കളത്തില്‍ പീടികയ്ക്ക് സമീപം പുഴക്കലകത്ത് മുഹമ്മദ്(ബാവ)യുടെ വീട്ടില്‍ നിന്നുമാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിച്ചത്. പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടറായ സ്റ്റെപ്‌റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

മാപ്പിള കലകള്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍: അപേക്ഷാ തിയ്യതി നീട്ടി

മലപ്പുറം:മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്സ് നടത്തുന്ന വിവിധ മാപ്പിള കലകളിലുള്ള ഡിപ്ലോമ കോഴ്സുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. പത്താംതരം യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ കോഴ്സുകള്‍ക്കും അല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും അപേക്ഷിക്കാം. മാപ്പിളപ്പാട്ട്, ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന മുട്ട് എന്നീ മാപ്പിള കലകളിലാണ് കോഴ്സുകള്‍ ഉള്ളത്. വിശദാംശങ്ങളും അപേക്ഷാ ഫോമും അക്കാദമി ഓഫീസിൽ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2026 ഏപ്രില്‍ 30.

വള്ളിക്കുന്ന് സൈനിക കൂട്ടായ്മ വാർഷിക ജനറൽബോഡി യോഗവും കുടുംബ സംഗമവും നടത്തി

കടലുണ്ടി: വള്ളിക്കുന്ന് സൈനിക കൂട്ടായ്മയുടെ വാർഷിക പൊതു യോഗവും കുടുംബ സംഗമവും വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വേലായുധ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. റിട്ട: കേണൽ നാരായണൻ നായർ, അയോഗി ഗ്രൂപ്പ് എം.ഡി. കൃഷ്ണൻകുട്ടി കോട്ടാക്കളത്തിൽ എന്നിവർ മുഖ്യാതിഥികളായി. സൈനിക കൂട്ടായ്മ സെക്രട്ടറി എ.പി. സുധീശൻ, കെ. മുരളീധരൻ, പ്രസന്നകുമാരി.എൻ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന സൈനികരെ ചടങ്ങിൽ ആദരിച്ചു. സൈനികരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു. പുതിയ

ട്രക്കിങിനായി കുടകിലെത്തിയ മലയാളി യുവതിയെ വനത്തില്‍ കാണാതായി

ബെംഗളൂരു: കുടകില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യ ജി.എസ്. (36)നെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു ശരണ്യ. ശരണ്യ ഏപ്രില്‍ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.ഏപ്രില്‍ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.

വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ മലപ്പുറം ജില്ലയില്‍ 4.25 കോടി രൂപയുടെ പണവും മറ്റ് വസ്തുക്കളും പിടിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ ജില്ലയില്‍ 4,25,85,137 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും പിടികൂടി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ പൊലിസ്, എക്‌സൈസ്, ഇന്‍കം ടാക്‌സ്, സെന്‍ട്രല്‍ ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് (സി.ജി.എസ്.ടി), ഡി.ആര്‍.ഐ, ഫ്ളയിംഗ് സ്‌ക്വാഡ്, എസ്.എസ്.ടി എന്നിവ നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ പിടികൂടിയത്.    ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുകയാണ്. പണം, മദ്യം, ലഹരി

അമേരിക്കയുടെ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു

വാഷിങ്ടണ്‍: അമേരിക്കയുടെ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു. എഫ്-15ഇ സ്ട്രൈക്ക് ഈഗിള്‍ എന്ന അത്യാധുനിക യുദ്ധവിമാനമാണ് തകര്‍ന്നത്. അഞ്ച് ആഴ്ചയായി തുടരുന്നുകൊണ്ടിരിക്കുന്ന യുഎസ്-ഇറാന്‍ യുദ്ധത്തിനിടയില്‍ ആദ്യമായാണ് അമേരിക്കന്‍ പൈലറ്റുള്ള ഒരു പോര്‍വിമാനം ഇറാന്‍ വെടിവെച്ചിടുന്നത്. ഈ സമയം വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരില്‍ ഒരാളെ യുഎസ് സേന രക്ഷപ്പെടുത്തിയതായും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നുമാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. യുദ്ധം അവസാനഘട്ടത്തിലാണെന്നും ഇറാന്റെ സൈനികശേഷി പൂര്‍ണമായും തകര്‍ത്തുവെന്നും നേരത്തെ അവകാശപ്പെട്ട പ്രസിഡന്റ്

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല

കൊച്ചി: യുവനടിയുടെ പീഡനപരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നിഷേധിച്ചത്. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. ആരോഗ്യപ്രശ്‌നമായി കരള്‍മാറ്റ ശസ്ത്രക്രിയ നടന്നുവെന്ന വാദത്തില്‍ രണ്ടു വര്‍ഷം മുന്‍പല്ലേ കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നതെന്നന് കോടതി. അതിനിടെ കേസുമായി ബന്ധപ്പെട്ട് കാരവന്‍ പിടിച്ചെടുത്തു. ചങ്ങനാശ്ശേരിയില്‍ നിന്നും പിടിച്ചെടുത്ത രണ്ട് കാരവനുകള്‍ കൊച്ചിയില്‍ എത്തിച്ചു. പ്രൊഡ്യൂസര്‍ വാടകയ്ക്ക് എടുത്ത കാരവനുകളാണിവ. സിനിമാ ലൊക്കേഷനില്‍ വെച്ച്

error: Content is protected !!
Scroll to Top