Latest News

സെല്‍ഫിയെടുക്കുന്നതിനിടെ വീണ് പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മരിച്ചു

തിരുവനന്തപുരം:സെല്‍ഫിയെടുക്കുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വര്‍ക്കല ഹെലിപാഡ് ക്ലിഫിന്റെ അറ്റത്തു നിന്നും സെല്‍ഫി എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശി ശരവണന്‍ ആണ് മരിച്ചത്. സുരക്ഷാവേലി മറികടന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഏപ്രില്‍ 5 നാണ് അപകടം ഉണ്ടായത്. ക്ലിഫിന്റെ മുകളില്‍ നിന്നും ഇയാള്‍ താഴേക്ക് വീഴുകയായിരുന്നു. താഴേക്ക് വീണ ഇയാളെ ഫയര്‍ഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. ശരവണനും കൂടെ ഉണ്ടായിരുന്ന സുഹൃത്തും […]

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

            എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് എൻജിനിയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് www.polyadmission.org/tsh ലിങ്കിലൂടെ ഏപ്രിൽ 18 വരെ അപേക്ഷിക്കാം. ആകെ സീറ്റ് 90. വിശദവിവരങ്ങൾക്ക്: 9846170024,  7907788350. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം

മലപ്പുറം:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി രാജേഷ് (30) ആണ് മരിച്ചത്. ദേശീയപാതയില്‍ വളാഞ്ചേരി വട്ടപ്പാറയില്‍ ഇന്ന് രാവിലെ ആണ് അപകടം സംഭവിച്ചത്. രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിര്‍മ്മാണ പ്രവര്‍ത്തികള് നടക്കുന്ന സ്ഥലത്ത് ഇടിക്കുകയായിരുന്നു വെന്നാണ് വിവരം. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപ കുറഞ്ഞ് 1,11,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് 13,975 രൂപയാണ് വില. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്നലെ 1,12,080 രൂപയായിരുന്നു വില. ആഗോള വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ ഉണ്ടാവാന്‍ ഇടയാക്കുന്നത്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

ബസും ട്രക്കും കൂട്ടിയിടിച്ച് യുപിയില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം

ഹാപൂര്‍: ബസും ട്രക്കും കൂട്ടിയിടിച്ച് യുപിയില്‍ ആറുപേര്‍ മരിച്ചു. ഹാപൂര്‍ ജില്ലയിലെ ധൗലാന-ഗുലാവതി റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരുവിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നതെന്ന് ഹാപൂര്‍ എസ്പി ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു. അപകടത്തില്‍പ്പെട്ട ബസില്‍ ആകെ 12 പേരുണ്ടായിരുന്നു. അവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എസ് പി വ്യക്തമാക്കി. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

error: Content is protected !!
Scroll to Top